കാസര്‍കോട്: (my.kasargodvartha.com 04.07.2018) വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ സര്‍ക്കാര്‍ ചിലവില്‍ വിലസാന്‍ അനുവദിക്കില്ലെന്ന് എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് മുന്നറിയിപ്പ് നല്‍കി. എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനം ഉറപ്പ് വരുത്തുക ഗവണ്‍മെന്റ് എയ്ഡഡ് ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്ററിയായി അപ് ഗ്രേഡ് ചെയ്യുക യു ജി, പി ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക, പോളി ടെക്‌നിക്ക് ഐടിഐ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുക, എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ പ്രവേശനത്തിന് ഈടാക്കുന്ന കേഴ നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം വിജിലന്‍സിന് കീഴില്‍ രൂപീകരിക്കുക, എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നവാസ്. മെഡിക്കല്‍ ഡെന്റല്‍ പ്രവേശന പ്രശനങ്ങള്‍ ശാശ്വതമായി പരിഹരിച്ച് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ അകറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും എം എസ് എഫ് ആ്‌വശ്യപ്പെട്ടു.
മാര്‍ച്ചില്‍ നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആക്ടിംങ്ങ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, സംസ്ഥാന കമ്മിറ്റിയംഗം ഉസാമ പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹര്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സി ഐ ഹമീദ്, അനസ് എതിര്‍ത്തോട്, സിദ്ദിഖ് മഞ്ചേശ്വരം, സര്‍ഫ്രാസ് ചളിയങ്കോട്, റമീസ് ആറങ്ങാടി, സവാദ് അംഗടിമുഗര്‍, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, ഉനൈസ് ചിത്തിരി, സൈഫുദ്ധീന്‍ കുന്നുകൈ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: MSF Collectorate march conducted, M.P. Navas, March, Kerala, Students
< !- START disable copy paste -->
Keywords: MSF Collectorate march conducted, M.P. Navas, March, Kerala, Students
< !- START disable copy paste -->