Join Whatsapp Group. Join now!

ഹജ്ജിന് പോകുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ Clini Care Medical Centre, Hajj Medical Camp, Kasaragod, Free medical camp conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.07.2018) സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനി കെയര്‍ മെഡിക്കല്‍ ആന്‍ഡ് സ്‌പെഷ്യല്‍ ഡയബെറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് ഹജ്ജിന് പോകുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

പുതിയ കോട്ട ജമാഅത്ത് പ്രസിഡന്റ് ബി കെ ഖാസിം ഹാജി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനര്‍ എന്‍ പി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജമാഅത്ത് ഖത്വീബ് ഒ പി അബ്ദുല്ല സഖാഫി, പാലാട്ട് ഇബ്രാഹിം ഹാജി ക്ലിനി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ എച്ച് അഹ് മദ്, എച്ച് ആര്‍ അന്‍വര്‍, എ വി എം റാസിഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഹജ്ജ് കമ്മിറ്റി മേഖല ട്രെയിനര്‍മാരായ ഹമീദ് കുണിയ, സുബൈര്‍ അട്ടേങ്ങാനം, അഷ്‌റഫ് കുണിയ തുടങ്ങിയവര്‍ നേതൃത്വം ക്യാംപിന് നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് നുഅ്മാന്‍, ഡോ. അശ്വിന്‍ സീമാം, ഡോ. സുബൈര്‍, ഡോ. ആദില്‍ എന്നിവര്‍ ഹജ്ജിന് പോകുന്നവരെ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Clini Care Medical Centre, Hajj Medical Camp, Kasaragod, Free medical camp conducted 

Post a Comment