നീലീശ്വരം: (my.kasargodvartha.com 17.07.2018) പഠിച്ചു മിടുക്കരാവുന്ന വിദ്യാര്‍ഥികള്‍ നാടിന് വേണ്ടി സേവനം ചെയ്യാന്‍ പോലീസുകാരാവണമെന്നും സമൂഹ നന്മയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ഇതിലൂടെ ചെയ്യുവാന്‍ സാധിക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍ പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ നടന്നുവന്ന സോക്കര്‍ ധമാക്ക എന്ന പരിപാടിയുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും കേരള പോലീസ് സേനയില്‍ എത്തിയ പി കെ സുധാകരന്‍ കേവലം ഒരു പോലീസ് കോണ്‍സ്റ്റബിളില്‍ നിന്ന് ഡിവൈഎസ്പി തലം വരെ എത്തിയ കഥ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിവരിച്ചു. വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സദസ് കയ്യടിയോടെയാണ് ഡിവൈഎസ്പിയുടെ പോലീസിലേക്കുള്ള ക്ഷണം സ്വീകരിച്ചത്.
സോക്കര്‍ ധമാക്ക 2018ന്റെ സമാപന പരിപാടി കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി അശോകന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യപകന്‍ ബെന്നി ജോസഫ്, കെ വി ബൈജു, സി ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും ആവണി പവിത്രന്‍ നന്ദിയും പറഞ്ഞു.
ഒരുമാസം നീണ്ട സോക്കര്‍ ധമാക്ക പരിപാടിയില്‍ ദിവസേന നടന്ന പ്രപചനമത്സരത്തില്‍ വിദ്യാലയത്തിലെ ഒട്ടേറെ കുട്ടികള്‍ ഇഷ്ടടീമിന്റെ ജേഴ്‌സി സമ്മാനമായി നേടി. ഫൈനല്‍ മത്സരത്തിലെ വിജയിയെ പ്രവചിച്ച രക്ഷിതാവിനുള്ള ബമ്പര്‍സമ്മാനമായ സൈക്കിള്‍ ഡിവൈഎസ്പി സമ്മാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: DYSP P.K. Sudhakaran, Education, Students, Kumbala, Karimbil High School, DYSP to students