Join Whatsapp Group. Join now!

തലപ്പാടി ടോള്‍ പിരിവില്‍ നിന്നും മഞ്ചേശ്വരം, മംഗല്‍പാടി, പഞ്ചായത്ത് പരിധിയിലെ വാഹനങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യം

തലപ്പാടി ടോള്‍ പിരിവില്‍ നിന്നും മഞ്ചേശ്വരം, മംഗല്‍പാടി, പഞ്ചായത്ത് പരിധിയിലെ വാഹനങ്ങളെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ടോള്‍ ബൂത്തിന് അഞ്ചുKerala, News, Demand for to avoid Manjeshwaram, Mangalpady Panchayats from Toll Collection
മഞ്ചേശ്വരം: (my.kasargodvartha.com 22.07.2018) തലപ്പാടി ടോള്‍ പിരിവില്‍ നിന്നും മഞ്ചേശ്വരം, മംഗല്‍പാടി, പഞ്ചായത്ത് പരിധിയിലെ വാഹനങ്ങളെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ടോള്‍ ബൂത്തിന് അഞ്ചു കിലോ മീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗജന്യ യാത്രയുള്ളത്.

എന്നാല്‍ ദിനംപ്രതി പല പ്രാവശ്യം മഞ്ചേശ്വരം, മംഗല്‍പാടി പഞ്ചായത്തിലുള്ളവര്‍ മംഗളൂരുവിലെത്താന്‍ ടോള്‍ ബൂത്ത് വഴി സഞ്ചരിക്കുന്നു. പല തവണ പണം നല്‍കേണ്ടി വരുന്നത് യാത്രക്കാരെ ബുദ്ധിമ്മുട്ടിക്കുകയാണ്.

ഇതിനെതിരെ അധികൃതര്‍ നടപടി കൈകൊള്ളണമെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മുസ്ലിം ലീഗ് നേതാക്കളായ പി എം സലീം, എം ബി യൂസഫ് എന്നിവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Demand for to avoid Manjeshwaram, Mangalpady Panchayats from Toll Collection

Post a Comment