Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

60 വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റഹ് മ പദ്ധതിയുടെ കൈത്താങ്ങ്. പള്ളിക്കാല്‍ വാര്‍ഡില്‍ നടന്ന് വരുന്ന റഹ് മ സഹായ Kerala, News, Study materials for Students distributed
60 വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റഹ് മ പദ്ധതിയുടെ കൈത്താങ്ങ്

കാസര്‍കോട്: (my.kasargodvartha.com 06.06.2018) 60 വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്ത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റഹ് മ പദ്ധതിയുടെ കൈത്താങ്ങ്. പള്ളിക്കാല്‍ വാര്‍ഡില്‍ നടന്ന് വരുന്ന റഹ് മ സഹായ പദ്ധതിയിലുള്‍പെടുത്തിയാണ് വാര്‍ഡിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക വിതരണം നടത്തിയത്.

വാര്‍ഡ് കൗണ്‍സിലര്‍ വി.എം. മുനീറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കി വരുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം. കടവത്ത്, അഹ് മദ് ഹാജി അങ്കോല, അമാനുല്ല അങ്കാര്‍, ബിസ്മില്ല മഹ് മൂദ്, നവാസ് അല്‍ഫ, വൈദ്യര്‍ സുബൈര്‍, മുഹമ്മദ് കുഞ്ഞി ഓട്ടോ, ഇബ്രാഹിം ഖാസിയാറകം, മൊയ്തു അപ്‌സര, സുബൈര്‍ കെവാര്‍ത്ത, അബ്ദുര്‍ റഹീം അടക്ക, അബ്ദുല്ല കോയാസ് ലൈന്‍, അഹ് മദ് പെയിന്റര്‍, ഉമ്പു തംഗീസ്, സുലൈമാന്‍ കോയാസ് ലൈന്‍, സഫിയ മൊയ്തീന്‍, ഹസീന മുഹമ്മദലി, നജ്മുന്നിസ, ആമിന സംബന്ധിച്ചു. വി.എം. മുനീര്‍ സ്വാഗതവും ഹുസൈന്‍ ടി.കെ നന്ദിയും പറഞ്ഞു.


എംഎസ്എഫ് സഹപാഠിക്കൊരു കൈത്താങ്ങ്; തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു

കീഴൂര്‍: കീഴൂര്‍ ശാഖ എംഎസ്എഫ് സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പെടുത്തി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു. തിരഞ്ഞെടുത്ത 12 വിദ്യാര്‍ത്ഥികളാണ് ബാഗും കുടയും നല്‍കിയത്.

മുസ്ലിം ലീഗ് നേതാക്കളായ ജലീല്‍ കോയാ, സിറാര്‍ ഹാജി, റസാഖ് കല്ലട്ര, യൂസുഫ് ഹാജി, മൂസ ഹാജി, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് സി.എം, അച്ചു ടി.കെ, ഹാരിസ് മിലിട്ടറി, കബീര്‍ അബ്ബാസ്, ഹംസ കീഴൂര്‍, സഫ് വാന്‍ ടി.കെ, എം എസ് എഫ് നേതാക്കളായ ആഷിഖ് കീഴൂര്‍, റംഷീദ് കീഴൂര്‍, ഷിഫാസ്, രിസ് വാന്‍ എം.കെ, സഫ് വാന്‍, സാജിദ്, ശറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം നിര്‍വ്വഹിച്ചു. മറ്റു ഭാരവാഹികള്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Study materials for Students distributed
  < !- START disable copy paste -->

Post a Comment