Join Whatsapp Group. Join now!

അര്‍ഹതപ്പെട്ടവരുടെ വീട്ടുപടിക്കലില്‍ ദാന ധര്‍മ്മങ്ങളുമായി കാരുണ്യം കളനാട് റിലീഫ് വണ്ടി

കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റമളാന്‍ റിലീഫ് വണ്ടി ഈ റമളാനിലും പാവപ്പെട്ടവരുടെ വീട്ടിലേക്ക് റേഷന്‍ കിറ്റുമായ് പുറപ്പെട്ടു. എല്ലാ വര്‍ഷവും നടത്തിവരാറുള്ള റമളാന്‍ Kerala, News, Karunyam Kalanad Relief Vehicle Flag off
കളനാട്: (my.kasargodvartha.com 10.06.2018) കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ റമളാന്‍ റിലീഫ് വണ്ടി ഈ റമളാനിലും പാവപ്പെട്ടവരുടെ വീട്ടിലേക്ക് റേഷന്‍ കിറ്റുമായ് പുറപ്പെട്ടു. എല്ലാ വര്‍ഷവും നടത്തിവരാറുള്ള റമളാന്‍ റിലീഫ് ഈ വര്‍ഷം വ്യത്യസ്തമായി ചെയ്യാമെന്ന തീരുമാനത്തിലാണ് പുതിയ ആശയം കൈകൊണ്ടത്. കാരുണ്യം കളനാടിന്റെ റിലീഫ് വണ്ടി അര്‍ഹതപ്പെട്ടവരുടെ വീട്ടുപടിക്കലില്‍ ദാന ധര്‍മ്മങ്ങളുമായെത്തും.

നിര്‍ദനരായവര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കിയും ഇടത്തരക്കാര്‍ക്ക് പലിശ രഹിത വായ്പകള്‍, നിര്‍ദരരായവര്‍ക്ക് പുതുവസ്ത്രം, രോഗികള്‍ക്ക് ചികിത്സാ തുക എന്നിവയും കാരുണ്യം കളനാട് നല്‍കി വരുന്നു. ആതുര സേവന സാന്ത്വന മേഖലയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളും കാരുണ്യം കളനാട് കൈമുതലാക്കിയിട്ടുണ്ട്.

റമദാന്‍ റിലീഫ് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ നിര്‍വ്വഹിച്ചു. സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന ഉസ്താദ് നൗഫല്‍ സഅദി നിര്‍വ്വഹിച്ചു. ഇബ്രാഹിം ഹാജി പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. എസ്.കെ ഷരീഫ് ഹാജി, സ്വബാഹിര്‍ മിലിട്ടറി, ശാഫി ഗാന്ധി, അബൂബക്കര്‍ കെ.കെ, മുഹമ്മദ് കെ എച്ച്, ഹാഫിള്‍ അബ്ദുല്‍ സലാം, ഹാഫിള്‍ ഉവൈസ്, സി ബി മുനീര്‍, ഫസല്‍ ഹദ്ദാദ്, സക്കരിയ പാലാഗല്ലി, ഹസന്‍ ബിലാല്‍, ഖാദര്‍ പുളുന്തോട്ടി എന്നിവര്‍ സംബന്ധിച്ചു. കാരുണ്യം കളനാട് സെക്രട്ടറി കെ.എം.കെ ളാഹിര്‍ സ്വാഗതവും ശാഫി ഗാന്ധി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Karunyam Kalanad Relief Vehicle Flag off
  < !- START disable copy paste -->

Post a Comment