കാസര്‍കോട്: (my.kasargodvartha.com 05.06.2018) ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസന്‍ മുന്‍കൈയെടുത്ത് തിങ്കളാഴ്ച നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സമൂഹ നോമ്പ് തുറയും സൗഹാര്‍ദ സംഗമമായി മാറി. വിവിധ മതസ്ഥരും ക്ഷേത്ര പള്ളി കമ്മിറ്റി ഭാരവാഹികളും ഒത്തൊരുമിച്ച സംഗമം വേറിട്ടതായി. എല്ലാ മതങ്ങളും സ്‌നേഹവും സൗഹാര്‍ദവുമാണ് പഠിപ്പിക്കുന്നതെന്നും ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് മതങ്ങളെ സ്‌നേഹിക്കുന്നവരല്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശേഷം നടത്തിയ പ്രസംഗത്തില്‍ എസ്പി പറഞ്ഞു.
മതത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ക്കെതിരേ മുഖം നോക്കാതെയാണ് പോലീസ് നടപടിയെടുക്കുന്നത്. അതിന് സമുഹത്തിന്റെ പിന്തുണയുണ്ടാവണമെന്നും സംഘര്‍ഷം ഉണ്ടായാല്‍ നാട് വികസിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാസര്‍കോട് സി.ഐ. സി.എ. അബ്ദുര്‍ റഹീം സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കമാന്റര്‍ പ്രേമചന്ദ്രന്‍, ഡി.വൈഎസ്.പിമാരായ സുകുമാരന്‍, ജയ്‌സണ്‍ കെ. എബ്രഹാം, ഫാദര്‍ മാണി, നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ടോജി അയത്താര്‍, കുളിയന്‍ വെളിച്ചപ്പാടന്‍, കൊടക്കാരന്‍, സെക്രട്ടറി വിജേഷ്, നഗര സഭാംഗങ്ങളായ കെ.ജി മനോഹരന്‍, അരുണ്‍ ഷെട്ടി, വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങേത്ത്, ടി.എ. മഹ് മൂദ് ബങ്കരക്കുന്ന്, കെ. ഗുരുപ്രസാദ് പ്രഭു, നെല്ലിക്കുന്ന് എ.യു.പി. സ്‌കൂള്‍ മാനേജ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം.സുബൈര്‍, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ. കമ്മിറ്റി പ്രസിഡണ്ട് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡണ്ട് ഷാഫി തെരുവത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.കെ. മുഹമ്മദ് കുട്ടി, പ്രിന്‍സിപ്പല്‍ എസ്.ഐ. പി.അജിത്കുമാര്‍, ട്രാഫിക്ക് എസ്.ഐ.പി.എ. ശശികുമാര്‍, ഹമീദ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, മഹ് മൂദ്, അബ്ബാസ് വെറ്റില, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അബ്ദുര്‍ റഹ് മാന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. കാസര്‍കോട് ജനമൈത്രി സി.ആര്‍.ഒ. കെ.പി.വി. രാജീവന്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Ifthar meet conducted in leadership of District Police chief.