Join Whatsapp Group. Join now!

ജിംഖാന മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ സ്വര്‍ണ മെഡല്‍ വിതരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും എം.എ. മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നടക്കാലിലെ ഭാസ്‌കരന്റെ മകള്‍ ബീ. മനീഷ, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍Kerala, News, Gymkhana Melparamba Gold medal distribution and Ifthar meet conducted
മേല്‍പറമ്പ്: (my.kasargodvartha.com 10.06.2018) കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും എം.എ. മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നടക്കാലിലെ ഭാസ്‌കരന്റെ മകള്‍ ബീ. മനീഷ, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ സൈക്കോളജിയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മരവയല്‍ എ.എച്ച്. മുഹമ്മദിന്റെ മകള്‍ ഫാത്തിമത്ത് നഈമ നസ്രിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ജിംഖാന സഫാ സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു. കാസര്‍കോട് എം ല്‍ എ എന്‍.എ നെല്ലിക്കുന്ന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

കാസര്‍കോട് ഡി വൈ എസ് പി എസ്. സുകുമാരന്‍ നായര്‍ ഷാള്‍ അണിയിച്ചു. ജിംഖാന മേല്‍പറമ്പ് ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് വേദിയില്‍ വെച്ചായിരുന്നു സ്വര്‍ണ മെഡല്‍ വിതരണം ചെയ്തത്. ജിംഖാന മേല്‍പറമ്പ് മെമ്പര്‍മാരും മേല്‍പറമ്പിലെ സഹ സംഘടന ഭാരവാഹികളും, ജനപ്രധിനികളും, ക്ഷണിക്കപ്പെട്ട മറ്റു അഥിതികളും സംബന്ധിച്ചു.

ജിംഖാന മേല്‍പറമ്പ് ഉപദേശക സമിതി അംഗം ജാബിര്‍ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. ചളയങ്ങോട് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. കല്ലട്ര മാഹിന്‍ ഹാജി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജിംഖാന മേല്‍പറമ്പ് പ്രസിഡന്റ് അബൂബക്കര്‍ തിരുത്തി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സലാം കൈനോത്ത് സ്വാഗതവും ജിംഖാന യു എ  ഇ ജോ. സെക്രട്ടറി റഹ് മാന്‍ കൈനോത്ത് നന്ദിയും പറഞ്ഞു.

'വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം' എന്ന ആശയം ഉയര്‍ത്തി പിടിച്ചു മുന്‍ വര്‍ഷങ്ങളിലും ഈ വര്‍ഷവും ജിംഖാന മേല്‍പറമ്പ് ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡലും ക്യാഷ് അവാര്‍ഡുകളും നല്‍കി പ്രോത്സാഹനം നല്‍കിവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Gymkhana Melparamba Gold medal distribution and Ifthar meet conducted
  < !- START disable copy paste -->

Post a Comment