Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ എ പ്ലസ് നേടുന്നതോടൊപ്പം ജീവിതത്തിലും മാറ്റമുണ്ടാവണം: എന്‍ എ നെല്ലിക്കുന്ന്

വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ എ പ്ലസ് വാങ്ങുന്നതോടൊപ്പം ജീവിതത്തിലും Kerala, News, Kasaragod, Manya, School, N.A Nellikkunnu, Inauguration, Entrance festival.
മാന്യ: (my.kasargodvartha.com 02.06.2018) വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ എ പ്ലസ് വാങ്ങുന്നതോടൊപ്പം ജീവിതത്തിലും മാറ്റമുണ്ടാക്കാന്‍ കഴിയണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. മാന്യ ജ്ഞാനോദയ എ എസ് ബി സ്‌കൂളില്‍ നടന്ന കുമ്പള ഉപജില്ലാ, ബദിയടുക്ക പഞ്ചായത്തു തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.

Kerala, News, Kasaragod, Manya, School, N.A Nellikkunnu, Inauguration, Entrance festival, Entrance festival inaugurated.

ഈ സന്ദേശമാണ് വിദ്യാഭ്യാസമന്ത്രി എപ്പോഴും പറയുന്ന വാക്കാണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. അറിവിലൂടെയാണ് നല്ല മനുഷ്യരായി വളര്‍ന്ന് പന്തലിക്കുന്നത്. വീട്ടിലായാലും, നാട്ടിലും കുട്ടികളുടെ ആ സ്വഭാവം കാണണം. ഇത് ആധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ പോരെന്നും രക്ഷിതാക്കളിലും ഈ ബോധം ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു. മൂന്ന് സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. 32 കുട്ടികള്‍ ഉണ്ടായിരുന്ന ഒന്നാം ക്ലാസില്‍ ഇരട്ടിയായി 75 ഓളം കുട്ടികള്‍ വര്‍ദ്ധിച്ചു. മറ്റു ക്ലാസുകളിലായി 140 ഓളം കുട്ടികളാണ് ഇത്തവണ വര്‍ദ്ധനവ് ഉണ്ടായത്.

കുട്ടികളുടെ ഘോഷയാത്രയും, കലാപരിപാടിയും നടന്നു. ഈ സ്‌കൂളില്‍ നിന്നും പഠിച്ച് ഉന്നത പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. ബദിയടുക്കഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. എജുക്കേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്യാം പ്രസാദ് മാന്യ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, എഇഒ കൈലാസ് മൂര്‍ത്തി, ബിപിഒ എന്‍.വി കുഞ്ഞികൃഷ്ണന്‍, ശതീഷ, നവീന്‍ചന്ദ്ര, എലിസ ഡിസോസ, രാമ കാര്‍മാര്‍, എം വി സുരേന്ദ്രന്‍, എം ആശകിരന്‍, ഖാദര്‍ മാന്യ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും, എസ് എസ് രേജു നന്ദിയും പറഞ്ഞു.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Manya, School, N.A Nellikkunnu, Inauguration, Entrance festival, Entrance festival inaugurated.

Post a Comment