ഉളിയത്തടുക്ക: (my.kasargodvartha.com 05.06.2018) പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഓവുചാലുകളും പരിസരങ്ങളും വൃത്തിഹീനമായിതന്നെ. ഹിദായത്ത്‌നഗറിന്റെ പല ഭാഗത്തും ഓവുചാലുകള്‍ പൂര്‍ണമായും ഭാഗികമായും അടഞ്ഞു കിടക്കുകയാണ്. ഇതുകാരണം മഴ വെള്ളം പൂര്‍ണമായും റോഡില്‍കൂടി ഒലിച്ച് റോഡിന്റെ നാശത്തിനും യാത്ര ക്ലേശത്തിനും കാരണമാവുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ താവളമായും മാറിയിരിക്കുകയാണ്.
പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓവുചാലുകളും സമീപ പ്രദേശങ്ങളും ശുചീകരണമെന്നാവശ്യപ്പെട്ട് ദാറുല്‍ ഹിദായ ട്രസ്റ്റ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി. നേരത്തെയും ഇതേ പ്രശ്‌നം പഞ്ചായത്ത് അധികൃതര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടും ഒരു പ്രതികരണവും കണ്ടിരുന്നില്ലെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. ഇപ്രാവശ്യം പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്ന് പ്രസിഡണ്ട് ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓവുചാലുകളും സമീപ പ്രദേശങ്ങളും ശുചീകരണമെന്നാവശ്യപ്പെട്ട് ദാറുല്‍ ഹിദായ ട്രസ്റ്റ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി. നേരത്തെയും ഇതേ പ്രശ്‌നം പഞ്ചായത്ത് അധികൃതര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടും ഒരു പ്രതികരണവും കണ്ടിരുന്നില്ലെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നത്. ഇപ്രാവശ്യം പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്ന് പ്രസിഡണ്ട് ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala, News, Kasaragod, Uliyathadukka, Memorandum, Demand for Clean Drainage; Memorandum submitted to Panchayat President.