Join Whatsapp Group. Join now!

അനശ്വര പ്രണയങ്ങളുടെ പെരുംകളിയാട്ടം

Article, Kerala, Book, Lovers, Love, Laila Majnoon, Interview, Kuttiyanam Muhammed Kunhi, Azeez Maika പ്രണയ നൊമ്പരങ്ങളുടെ വേറിട്ട കഥകള്‍ പറയുന്ന രണ്ട് നോവലൈറ്റുകളാണ് എഴുത്തുകാരനായ അസീസ് മൈക്കയുടെ 'ആനിയുടെ കൊട്ടിന് ജോസഫിന്റെ പെരുംകളിയാട്ടം' എന്ന പുസ്തകം. ഒന്ന് ഇതേപേരില്‍ തന്നെ കോട്ടയ
പുസ്തക പരിചയം / കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(my.kasargodvartha.com 06.06.2018) പ്രണയ നൊമ്പരങ്ങളുടെ വേറിട്ട കഥകള്‍ പറയുന്ന രണ്ട് നോവലൈറ്റുകളാണ് എഴുത്തുകാരനായ അസീസ് മൈക്കയുടെ 'ആനിയുടെ കൊട്ടിന് ജോസഫിന്റെ പെരുംകളിയാട്ടം' എന്ന പുസ്തകം. ഒന്ന് ഇതേപേരില്‍ തന്നെ കോട്ടയത്ത് നടക്കുന്ന സംഭവവും മറ്റൊന്ന് കാസര്‍കോട്ട് എഴുത്തുകാരന്റെ സ്വന്തം ഗ്രാമമായ മധൂറിനെ പശ്ചാത്തലമാക്കിയുള്ളതുമാണ്. ലക്ഷ്യത്തിലെത്താതെ പോകുന്ന രണ്ട് പ്രണയ കഥകളും വായനാസുഖം പകരുന്ന വ്യത്യസ്ത ശൈലിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് രചയിതാവിന്റെ വിജയം.

ആരൊക്ക എന്തൊക്കെ പറഞ്ഞാലും സകല ജീവജാലങ്ങളിലും പ്രണയവും പ്രണയജോഡികളുമുണ്ടെന്നതാണ് വാസ്തവം. പ്രണയത്തെ കുറിച്ചു പാടാത്ത കവികളോ കഥകള്‍ പറയാത്ത എഴുത്തുകാരോ വിരളമായിരിക്കും. പ്രണയം മുഖ്യവിഷയമാക്കാത്ത സിനിമകള്‍ ഇല്ലെന്നു തന്നെ പറയാം.

Article, Kerala, Book, Lovers, Love, Laila Majnoon, Interview, Kuttiyanam Muhammed Kunhi, Azeez Maika

സ്‌നേഹവും പ്രണയവുമെല്ലാം മനുഷ്യ ജീവിതത്തിലുണ്ടായ വിചാര വികാരങ്ങള്‍ പോലെ തന്നെ പ്രണയകഥകള്‍ കേള്‍ക്കാനും വായിക്കാനും കാണാനും ഇഷ്ടപ്പെടുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാവാം നാളിത് വരെ ഇറങ്ങിയിട്ടുള്ള കലാസാഹിത്യ രചനകളും.

അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പേ രചിക്കപ്പെട്ട 'ആയിരത്തൊന്ന് രാവുകള്‍' എന്ന അറേബ്യന്‍ കഥകളിലെ ലൈല മജ്‌നൂന്‍ എന്ന അനശ്വര പ്രണയകഥ ഇന്നും ജനഹൃദയങ്ങളില്‍ മായാതെ കിടക്കുന്നു. മലയാള സാഹിത്യത്തിലേക്ക് വന്നാല്‍ ചങ്ങമ്പുഴയുടെ രമണന്‍, തകഴിയുടെ ചെമ്മീന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി തുടങ്ങി നിരവധി സാഹിത്യകൃതികള്‍ എടുത്തുപറയാനുണ്ട്.

അനശ്വരപ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നമുക്കിടയിലുള്ള കാഞ്ചനമാല - മൊയ്തീന്‍. ഇവരുടെ അനുഭവകഥയാണ് പിന്നീട് ചലചിത്രാവിഷ്‌കാരമായി ജനങ്ങളിലേക്കെത്തിയത്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്ന ചൊല്ല് സത്യം തന്നെയാണെന്നാണ് ഏതൊരു പ്രണയകഥകള്‍ വായിക്കുമ്പോഴും നമുക്ക് അനുഭവപ്പെടാറുള്ളത്.

ലൈല - മജ്‌നൂനില്‍ പ്രണയസഖിയായ ലൈലയെ നഷ്ടപ്പെട്ടതോടെ ഊണും ഉറക്കവുമില്ലാതെ ഭ്രാന്തനായി പാട്ടും പാടി നടക്കുന്ന കാമുകന്‍ അവസാനം ലൈലയുടെ വീട്ടില്‍ ചെന്ന് ചുമരില്‍ ചുടുചുംബനമര്‍പ്പിച്ചു നിര്‍വ്വൃതിയടയുന്ന രംഗം കാണാം. അത്‌പോലെ തന്നെയാണ് കറുത്തമ്മയെ നഷ്ടപ്പെട്ട ചെമ്മീനിലെ പരീക്കുട്ടിയെയും തകഴി കോറിയിട്ടതും.

മദ്രാസിലെ ഒരു കലാലയത്തില്‍ പഠിക്കാന്‍ പോയ ജോസഫിന്റെ ആദ്യാനുരാഗത്തിന്റെ കഥകള്‍ വിവരിക്കുന്ന 'ആനിയുടെ കൊട്ടിന് ജോസഫിന്റെ പെരുങ്കളിയാട്ടം' എന്ന നോവലൈറ്റിലൂടെ തികച്ചും വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് അസീസ് പറയുന്നത് എന്നും രാവിലെ കാണുമ്പോഴെല്ലാം ആകാംക്ഷയോടെ പരസ്പരം നോക്കിനില്‍ക്കുമ്പോള്‍ തന്റെ ഇംഗിതം അവളെ അറിയിക്കണമെന്ന് കരുതിയ ജോസഫിന് ആനിയെ കാണുമ്പോള്‍ ധൈര്യം ചോര്‍ന്നു പോവുന്നു.

ഇനി നാളെയാവട്ടെ എന്ന് വിചാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ ഒരു ദിവസം അവളെ കാണാതാവുന്നു. അതിന്റെ മനോവിഷമം സഹിക്കാനാവാതെ ജോസഫും വീട്ടില്‍ പോയി ഒരു ഇന്റര്‍വ്യൂവിന് പോകാനുണ്ടെന്ന് ഡാഡിയോട് കള്ളം പറഞ്ഞു. ചിലവിനുള്ള കാശ് കൈക്കലാക്കി ജോസഫ് ആനിയുടെ നാടായ കോട്ടയത്തേക്ക് തിരക്കി പോകുന്നു.

ശരിയായ വിലാസമറിയാതെ കൗമാരത്തിന്റെ ചാഞ്ചാട്ടത്തില്‍ എടുത്ത് ചാടിയുള്ള പോക്കില്‍ കാമുകിയെ കണ്ടെത്താനാവാതെ കൈയ്യിലുള്ള കാശ് തീര്‍ന്നതോടെ ഒന്നും കഴിക്കാതെ വിശന്ന് ക്ഷീണിച്ച് അവശനായി ഒരു ബസ്റ്റാന്റില്‍ കിടന്നുറങ്ങി. ബഹളം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ പോലീസ് ചില യുവാക്കളുമായി വാക്കേറ്റം നടത്തുന്നു. ശ്രദ്ധിച്ചു നിന്നപ്പോള്‍ ഒരാള്‍ ജോസഫിനെ ചൂണ്ടി എന്തൊക്കെയോ പോലീസിനോട് പറഞ്ഞത് ഇദ്ദേഹമാണ് ഈ പൊതി ഞങ്ങളെ ഏല്‍പ്പിച്ചതെന്ന്്. മയക്കുമരുന്ന് സംഘത്തിന്റെ തലവനാണെന്ന് പറഞ്ഞാണ് പോലീസ് ജോസഫിനെ ജീപ്പില്‍ കയറ്റി കൊണ്ട് പോയത്.

ഈവിവരമറിഞ്ഞ് ഡാഡിക്ക് ഹൃദയാഘാതം സംഭവിച്ചു.  പിന്നീട് ജോസഫിനെ ജാമ്യത്തിലിറക്കി കൊണ്ടുപോയെങ്കിലും ഏറെ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. വീട്ടില്‍ ആളില്ലാതെ കാര്യം പറഞ്ഞു അമ്മ ജോസഫിനെ കൊണ്ട് ഒരു വനിതാഡോക്ടറെ കല്ല്യാണം കഴിപ്പിക്കുന്നു. ജീവന് തുല്യം സ്‌നേഹിക്കുന്ന ഭാര്യയെ കിട്ടിയതോടെ ജോസഫ് പഴയ കഥകളെല്ലാം മറന്നു.

ഭാര്യയോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ തന്റെ പ്രണയകഥ ജോസഫ് ഭാര്യയോട് പങ്കുവെച്ചിരുന്നു. അങ്ങിനെയിരിക്കെയാണ് ജോസഫ് കുടുംബസമേതം ഒരു സിംഗപ്പൂര്‍ യാത്ര പോകുന്നത്. അവിടെ ഒരു തീവണ്ടിയില്‍ സഞ്ചരിക്കവെയാണ് കുറച്ചകലെയുള്ള സീറ്റില്‍ ആനി ഇരിക്കുന്നത്. സൂക്ഷിച്ച് നോക്കി ആനി തന്നെ. കാലത്തിന്റെ കുത്തൊഴുക്കില്‍ മുഖത്തിന് ചെറിയ മാറ്റം സംഭവിച്ചു എന്നല്ലാതെ ശരീരത്തിന് അതേ ആകാര ഭംഗി. ജോസഫിന്റെ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ തലപൊക്കി. തന്നെ അവള്‍ കണ്ടുവോ? പ്രാണന് തുല്യം സ്‌നേഹിക്കുന്ന ഭാര്യയുടെയും മകളുടെയും മുമ്പില്‍ വന്ന് അവള്‍ ആ പഴയ ഭാണ്ഢക്കെട്ട് തുറക്കുമോ? ജോസഫില്‍ ആത്മസംഘര്‍ഷം ഉടലെടുത്ത് തനിക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്ന് വന്നപ്പോള്‍ ജോസഫ് ഭാര്യയെ വിളിച്ചു കാര്യങ്ങള്‍ ബോധിപ്പിച്ചു.

അവള്‍ ആനിയുടെ അടുത്ത് പോയി അവരെ പരിചയപ്പെടാന്‍ തുടങ്ങുമ്പോള്‍ കൂടെയുള്ള ആളാണ് പറഞ്ഞുതുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ പെട്ടാണ് ആനിയുടെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടു പഴയതൊന്നും അവള്‍ക്കിപ്പോള്‍ ഓര്‍മ്മയിലില്ല. ഏറെ താമസിയാതെ തന്നെ പൂര്‍വ്വസ്ഥിതിയിലെത്തുമെന്നും ആനിയുടെ പിതാവ് പറഞ്ഞു. 

പിന്നീടൊരിക്കല്‍ ജോസഫും ഭാര്യയും ആനിയെ പോയ്ക്കണ്ടതും. കോളേജില്‍ വെച്ച് നടന്ന സംഭവങ്ങളുടെ ചെപ്പ് തുറന്ന് സംസാരത്തിന് തുടക്കം കുറിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ച സഹപാഠിയായിരുന്നു ആനിയുടെ ഭര്‍ത്താവ്. അവരുടെ ബന്ധത്തെ വീട്ട് കാരും ഏറെ പ്രോത്സാഹിപ്പിച്ചു. ആനി കോളേജിലെത്തിയപ്പോള്‍ ഭര്‍ത്താവുമായി ഏറെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടപ്പോള്‍  താനറിയാതെ നോക്കി പോയതാണെന്ന സത്യം ആനി തുറന്നു പറഞ്ഞു. ഇതെല്ലാം കേട്ട് കൊണ്ട് ജോസഫ് മൂഖസാക്ഷിയായി നിന്നു. യാത്രപറഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ജോസഫിന്റെയും ആനിയുടെയും അനശ്വര പ്രണയത്തിന്റെ അതീവ രഹസ്യം മനസ്സിലാക്കിയ ഭാര്യ ജോസഫിനോടായി ചോദിക്കുന്നു. “ഇപ്പോഴും നിങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ലല്ലോ?”

കണ്ണും കണ്ണും നോക്കിക്കണ്ട ജോസഫ് മനസ്സില്‍ വരച്ചിട്ട ഒരായിരം വര്‍ണ്ണച്ചിത്രങ്ങള്‍ ഇനിയെന്ത് സംഭവിക്കുമെന്ന ആകാംക്ഷ ജനിപ്പിക്കുന്ന തരത്തില്‍ കഥ പറയാന്‍പുതിയ എഴുത്തുകാരനാണെങ്കിലും അസീസ് മൈക്കയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഈ പുസ്തകത്തിലെ മറ്റൊരു നോവലൈറ്റായ ഇവിടെ 'താലികെട്ട് അവിടെ കലക്ടര്‍ ഉദ്യോഗം' എന്ന കഥയുടെ പശ്ചാത്തലം സ്വന്തം ഗ്രാമമായ മധൂറിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലത്തെ പ്രതിപാദിച്ചുകൊണ്ടാണെങ്കിലും ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ കഥ വിവരിക്കുന്നതോടൊപ്പം തന്നെ പ്രണയത്തിന്റെ മുന്തിരിച്ചാറില്‍ ചാലിച്ചെഴുതുവാനാണ് അസീസ് ശ്രമിച്ചത്

വളരെ കഷ്ടപ്പെട്ട് സ്വയം പ്രയത്‌നത്തിലൂടെ പഠിച്ച് ഐ.എ.എസ് എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന ഫാത്തിമയെ ഫൈസല്‍ എന്ന വിദ്യാഭ്യാസമില്ലാത്ത പുത്തന്‍ പണക്കാരന്‍ സ്വന്തമാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഗ്രാമത്തില്‍ ജമാല്‍ എന്ന ഡോക്ടര്‍ വന്നെത്തുന്നതും ഡോക്ടര്‍ക്ക് ഫാത്തിമയില്‍ താല്‍പര്യം തോന്നുന്നതും. ഇതിനിടയ്ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ കണ്ടുമുട്ടിയ കോഴിക്കോട്ടുകാരനായ ഷുഹൈല്‍ എന്ന ചെറുപ്പക്കാരനുമായി അടുക്കുന്നതും.

മൂന്ന് പേര്‍ക്കും ഫാത്തിമയില്‍ പ്രണയം ഉടലെടുക്കുകയും സ്വന്തം ജീവിതത്തിലും നാട്ടിലും നല്ല നാളുകള്‍ സ്വപ്നം കണ്ടുകൊണ്ട് നാടിന്റെ പുരോഗതിക്കായി പ്രയത്‌നിച്ചു കൊണ്ടിരുന്ന ഫാത്തിമയ്ക്ക് നേരെ ഇരുട്ടിന്റെ മറവില്‍ നിന്ന് ഒരു ദിവസം അക്രമം ഉണ്ടാവുകയും മരണമടയുകയുമാണുണ്ടായത്. ചെക്കുവെന്ന കള്ളവാറ്റുകാരനിലേക്കും മറ്റു ചിലരിലേക്കും സംശയത്തിന്റെ വിരല്‍ ചൂണ്ടിക്കൊണ്ട് ഈ നോവലൈറ്റിന് നിന്നും സമാപ്തി കുറിക്കുന്നു. 

എഴുത്തുകാരനെന്ന നിലയില്‍ അസീസ്‌മൈക്ക പുതിയ ഒരാളാണ് അദ്ദേഹത്തിന്റെ പ്രധമ കൃതിയാണ് ഈ പുസ്തകം. പതിനെട്ട് വര്‍ഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന അസീസ് പഠിക്കുന്ന കാലത്ത് കോളേജ് മാസികകളില്‍ ചില രചനകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹംം പോഷ്യല്‍ മീഡിയകളില്‍ സജീവമായി കവിതകളും കുറിപ്പുകളും എഴുതാറുള്ള അസീസ് മൈക്കയുടെ ആദ്യരചനയാണ് 'ആനിയുടെ കെട്ടിന് ജോസഫിന്റെ പെരുങ്കളിയാട്ടം' എന്ന ഈ പുസ്തകം. പോരായ്മകള്‍ ഉണ്ടെങ്കിലും ഒരു നവാഗതന്റെ രചനയാണെന്ന് തോന്നാത്ത രൂപത്തില്‍ വായിക്കാവുന്നതാണ് ഈ പുസ്തകം.

Keywords: Article, Kerala, Book, Lovers, Love, Laila Majnoon, Interview, Kuttiyanam Muhammed Kunhi, Azeez Maika

Post a Comment