കാസര്‍കോട്: (my.kasargodvartha.com 04.05.2018) പുലിക്കുന്നിലുള്ള മുനിസിപ്പല്‍ പാര്‍ക്കിലെ മരങ്ങള്‍ വെട്ടി മാറ്റിയ മുനിസിപ്പല്‍ വാട്ടര്‍ അതോറിറ്റിയുടെ നടപടിക്കെതിരെ എസ്ഡിടിയു മുനിസിപ്പല്‍ കമ്മിറ്റി വൃക്ഷതൈകള്‍ നട്ട് പ്രതിഷേധിച്ചു. ഉച്ച സമയത്ത് പോലും ആളുകള്‍ വന്നിരിക്കുകയും നല്ല തണുത്ത കാറ്റ് കിട്ടുന്നതുമായ സ്ഥലമാണ് മുന്‍സിപ്പല്‍ പാര്‍ക്ക്.
ചൂടിനെ പ്രതിരോധിക്കുന്നതിന്ന് വേണ്ടി എല്ലായിടത്തും മരങ്ങള്‍ നട്ട് പിടിപ്പിക്കുന്ന ഈ സമയത്താണ് ഉള്ള മരങ്ങള്‍ വെട്ടി മാറ്റുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രധിഷേധം ഉയരണമെന്നും എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം പറഞ്ഞു. പ്രധിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഷ്റഫ്.
മനാസ് പാലിച്ചിയടുക്കം, സമീര്‍ തളങ്കര, നവാസ് പടിഞ്ഞാര്‍, ഹാരിസ് അണങ്കൂര്‍, ബഷീര്‍ നെല്ലിക്കുന്ന്, കരീം അണങ്കൂര്‍, കുഞ്ഞാമു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Tree cutting; SDPI protested < !- START disable copy paste -->