Join Whatsapp Group. Join now!

എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു

'സമസ്ത: ആദര്‍ശ വിശുദ്ധിയുടെ നൂറാം വര്‍ഷത്തിലേക്ക്' എന്ന പ്രമേയത്തിലൂന്നി ജനുവരി മുതല്‍ മെയ് വരെ News, Kerala, SKSSF, SKSSF Kanhangad Zone Conference conducted
കാഞ്ഞങ്ങാട്:(my.kasargodvartha.com 05/05/2018) 'സമസ്ത: ആദര്‍ശ വിശുദ്ധിയുടെ നൂറാം വര്‍ഷത്തിലേക്ക്' എന്ന പ്രമേയത്തിലൂന്നി ജനുവരി മുതല്‍ മെയ് വരെ നീണ്ടു നില്‍ക്കുന്ന അഞ്ചു മാസ സമസ്ത ആദര്‍ശ ക്യാമ്പെയിനിന്റെ ഭാഗമായി കാഞ്ഞങ്ങാട് മേഖല തല സമ്മേളനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയം മര്‍ഹൂം നാട്ടിക വി. മൂസ മുസ്ലിയാര്‍ നഗറില്‍ നടന്ന സമ്മേളനം എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി പി. ഇസ്മാഈല്‍ല്‍ മൗലവി ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷത വഹിച്ചു. നിയാസ് കുണിയ സ്വാഗതം പറഞ്ഞു. റഷീദ് ഫൈസി ആറങ്ങാടി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ അലവി ദാരിമി കുഴിമണ്ണ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ ശറഫുദ്ദീന്‍ കുണിയ, സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, എസ്. വൈ. എസ് മണ്ഡലം പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, ട്രഷറര്‍ കെ.യു. ദാവൂദ് ഹാജി ചിത്താരി, എസ്.വൈ.എസ്. മുനിസിപ്പല്‍ സെക്രട്ടറി ഉമര്‍ തൊട്ടിയില്‍, യതീംഖാന ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ദാരിമി തോട്ടം, ഉമര്‍ ബല്ലാകടപ്പുറം, റംഷീദ് കല്ലൂരാവി, റിസ് വാന്‍ മുട്ടുംതല, സിദ്ദീഖ് ഞാണിക്കടവ്, ഷഫീഖ് മീനാപ്പീസ്, ജംഷീര്‍ പാണത്തൂര്‍, റിയാസ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

News, Kerala, SKSSF, SKSSF Kanhangad Zone Conference conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, SKSSF, SKSSF Kanhangad Zone Conference conducted

Post a Comment