Join Whatsapp Group. Join now!

മുസ്ലിം ലീഗ് 70-ാം വാര്‍ഷികത്തില്‍ 'സബ്ഈന്‍ സഹായ ഹസ്തം' പദ്ധതിക്ക് രൂപം നല്‍കി ഷാര്‍ജ കെഎംസിസി

മുസ്ലിം ലീഗ് 70-ാം വാര്‍ഷികത്തില്‍ 'സബ്ഈന്‍ സഹായ ഹസ്തം' പദ്ധതിക്ക് രൂപം നല്‍കി ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി. 70 വിത്യസ്ത തലത്തിലുള്ള സഹായGulf, News, Sharjah KMCC with Sabheen Helping project
ഷാര്‍ജ: (my.kasargodvartha.com 27.05.2018) മുസ്ലിം ലീഗ് 70-ാം വാര്‍ഷികത്തില്‍ 'സബ്ഈന്‍ സഹായ ഹസ്തം' പദ്ധതിക്ക് രൂപം നല്‍കി ഷാര്‍ജ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി. 70 വിത്യസ്ത തലത്തിലുള്ള സഹായ പദ്ധതി വരുന്ന ഒരു വര്‍ഷം കൊണ്ട് നടപ്പില്‍ വരുത്താനാണ് തീരുമാനം. ഷാര്‍ജ ചന്ദ്രിക കെ എം സി സി ഓഫീസില്‍ നടന്ന യോഗത്തില്‍ ഷാഫി ഉസ്താദ് പ്രാര്‍ത്ഥന നടത്തി.

കെഎംസിസി യു എ ഇ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് സുബൈര്‍ പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ഫസല്‍ മൊഗ്രാല്‍ പുത്തൂര്‍, മാഹിന്‍ ബാത്തിഷ ആദൂര്‍, ശരീഫ് പൈക്ക, റിയാസ് ചെര്‍ക്കള, അഷ്റഫ് മൂലയില്‍ പാണലം, മുജീബ് റഹ് മാന്‍ ചൂരി, അഷ്റഫ് അബ്ബാസ് ടി.സി, ഇല്ല്യാസ് ചെര്‍ക്കള, സി ഷാഫി, ശംസുദ്ദീന്‍, മുനീര്‍ അന്‍വര്‍, മുഹമ്മദ് അഷ്‌റഫ്, ഷഫീഖ് എം എ തുടങ്ങിയവര്‍ സംസാരിച്ചു.

പദ്ധതിയുടെ ആദ്യ സഹായ ഹസ്തം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരു കുടുംബത്തിന് സാമ്പത്തിക സഹായമായി നല്‍കാന്‍ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച സ്വാഗതവും ട്രഷറര്‍ മഹ് മൂദ് എരിയാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sharjah KMCC with Sabheen Helping project
  < !- START disable copy paste -->

Post a Comment