Join Whatsapp Group. Join now!

എസ്.ഡി.പി.ഐ; എന്‍.യു അബ്ദുല്‍ സലാം വീണ്ടും ജില്ലാ പ്രസിഡന്റ്, ഷരീഫ്. യു. പടന്ന ജനറല്‍ സെക്രട്ടറി, ഡോ.സി.ടി. സുലൈമാന്‍ ട്രഷറര്‍

എസ്ഡിപിഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി വീണ്ടും എന്‍.യു അബ്ദുല്‍ സലാമിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഷരീഫ്. യു. പടന്നയെയും ട്രഷററായിKerala, News, SDPI District committee office bearers
കാസര്‍കോട്: (www.kasargodvartha.com 07.05.2018) എസ്ഡിപിഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി വീണ്ടും എന്‍.യു അബ്ദുല്‍ സലാമിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഷരീഫ്. യു. പടന്നയെയും ട്രഷററായി ഡോ. സി.ടി. സുലൈമാനെയും തിരഞ്ഞെടുത്തു. എസ്.ഡി.പി.ഐകാസര്‍കോട് ജില്ലാ പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ദളിത്-ന്യൂനപക്ഷങ്ങളെ ഭരണത്തിന്റെ മറവില്‍ ആര്‍.എസ്.എസും, ബി.ജെ.പിയും ഉന്‍മൂലനം ചെയ്യാന്‍ പല വിധ ശ്രമങ്ങള്‍ നടത്തുന്ന വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നതെന്നും, കരുതലോടെ ജനാതിപത്യ വീണ്ടെടുപ്പിന് കര്‍മപദത്തില്‍ സജീവമാകണമെന്നും ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. 'അവികസിത കെഎല്‍14' എന്ന വിഷയയത്തില്‍ കാസര്‍കോടിന്റെ അവഗണനയെ പറ്റിയും വികസന മുരടിപ്പിനെപറ്റിയും പ്രതിനിധി സഭക്ക് മുമ്പ് ടേബിള്‍ ടോക്ക് നടന്നു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി, കേരളാ വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹ് മദ് ശരീഫ്, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, എന്‍ഡോസള്‍ഫാന്‍ സമരസമിതി അംഗം ഖാദര്‍ ചട്ടഞ്ചാല്‍, തേജസ് ബ്യുറോ ചീഫ് അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകനും ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഷരീഫ് പൊവ്വല്‍, മാധ്യമ പ്രവര്‍ത്തരായ ഷാഫി തെരുവത്ത്, വിനോദ് കുമാര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഹാരിസ് ടി.കെ, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ഷാനിദാ, എന്‍.യു. അബ്ദുല്‍ സലാം, ഡോ സി.ടി സുലൈമാന്‍, ഖാദര്‍ അറഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ എം. ഫാറൂഖ്, കെ.കെ. അബ്ദുല്‍ ജബ്ബാര്‍ നിയന്ത്രിച്ചു. മറ്റു ഭാരവാഹികള്‍: ഇഖ്ബാല്‍ ഹൊസങ്കടി (വൈസ് പ്രസിഡന്റ്), ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി (സെക്രട്ടറിമാര്‍). അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ളതാണ് തിരഞ്ഞെടുത്ത പുതിയ കമ്മിറ്റി. കെ.കെ. അബ്ദുല്‍ ജബ്ബാര്‍, എം. ഫാറൂഖ്, എന്‍.യു അബ്ദുല്‍ സലാം, ഷരീഫ് പടന്ന സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI District committee office bearers< !- START disable copy paste -->

Post a Comment