Join Whatsapp Group. Join now!

വിശുദ്ധ റമദാനിന്റെ ആത്മീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുക: സമസ്ത

ആസന്നമായ വിശുദ്ധ റമദാനിന്റെ ദിന- രാത്രങ്ങള്‍ ആരാധനകളാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ധന്യമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ Kerala, News, Samastha About Ramadan
കാസര്‍കോട്: (my.kasargodvartha.com 09.05.2018) ആസന്നമായ വിശുദ്ധ റമദാനിന്റെ ദിന- രാത്രങ്ങള്‍ ആരാധനകളാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ധന്യമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍ക്കോട് ജില്ലാ മുശാവറ ആഹ്വാനം ചെയ്തു. പ്രസിഡണ്ട് താഖ അഹ് മദ് അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി എം.എ. ഖാസിം മുസ് ലിയാര്‍ സ്വാഗതം പറഞ്ഞു.

മതചിഹ്നങ്ങളും ആരാധനകളും വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഇക്കാലത്ത് റമദാനിന്റെ ആത്മീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഭൗതികതയുടെ അതിപ്രസരത്തില്‍ നിന്ന് നമ്മുടെ മനസുകളെയും ചിന്തകളെയും മുക്തമാക്കാനും പറ്റിയ ഒരു സുവര്‍ണാവസരമായി വ്രതമാസത്തെ ഉപയോഗപ്പെടുത്തണമെന്നും യോഗം ഉണര്‍ത്തി.

അന്തരിച്ച സമസ്ത മുശാവറ അംഗം മുഹമ്മദ് എന്ന ഇപ്പ മുസ് ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, എ.ടി.എം. കുട്ടി ഉള്ളണം, മുഫീദ് ഹുദവി ചാല എന്നിവരുടെ പേരില്‍ അനുശോചനവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. നീലേശ്വരം ഖാസി മഹ് മൂദ് മുസ് ലിയാര്‍, എം എസ് തങ്ങള്‍ മദനി, കെ ടി അബ്ദുല്ല ഫൈസി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, മൊയ്തു മൗലവി കാഞ്ഞങ്ങാട്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സാലിഹ് മുസ് ലിയാര്‍, ചെര്‍ക്കള അഹ് മദ് മുസ്ലിയാര്‍, സി എം ബീരാന്‍ ഫൈസി, ഫസ് ലു റഹ് മാന്‍ ദാരിമി സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  Samastha About Ramadan < !- START disable copy paste -->

Post a Comment