Join Whatsapp Group. Join now!

'സ്‌നേഹമാണ് മതം, സേവനമാണ് രാഷ്ട്രീയം'; മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ചെര്‍ക്കളം അബ്ദുല്ലയെയും സി.ടി അഹ് മദലിയെയും ആദരിക്കും

സ്‌നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം മെയ് രണ്ട്, മൂന്ന്, നാല് തീയ്യതികളില്‍ പാണക്കാട് സയ്യിദ് Kerala, News, Muslim League Chengala Panchayat Conference; Preparations completed
ചെര്‍ക്കള: (my.kasargodvartha.com 02.05.2018) സ്‌നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം മെയ് രണ്ട്, മൂന്ന്, നാല് തീയ്യതികളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറര്‍ ചെര്‍ക്കളയില്‍ വെച്ച് നടക്കും. രണ്ടിന് വൈകുന്നേരം നാലു മണിക്ക് പതാക ജാഥ പയോട്ടയില്‍ നിന്നും, കൊടിമര ജാഥ നാരംപാടിയില്‍ നിന്നും ആരംഭിച്ച് സമ്മേളന നഗരിയില്‍ സംഗമിക്കും.

പതാക ജാഥ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തായലിന് പതാക കൈമാറിയും കൊടിമര ജാഥ നാരമ്പാടിയില്‍ നിന്ന് പി.ബി. അബ്ദുര്‍ റസാഖ് എംഎല്‍എ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.ടി.റിയാസിന് കൊടിമരം കൈമാറിയും ഉദ്ഘാടനം ചെയ്യും.

മൂന്നിന് രാവിലെ 10 മണിക്ക് നേതൃ സംഗമം സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയും സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷററുമായ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പി.എ. റഷീദ് പ്രമേയാവതരണം നടത്തും. വൈകുന്നേരം നാലു മണിക്ക് പ്രധാന കവലകള്‍ കേന്ദ്രീകരിച്ച് വിളംബര ജാഥ നടത്തും. നാലാം തീയ്യതി രാവിലെ ഒമ്പതു മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ബി.കെ. അബ്ദുസ്സമദ് സമ്മേള നഗരിയില്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2.30ന് ചെങ്കള നാലാം മൈലില്‍ നിന്ന് ഗ്രീന്‍ ഗാര്‍ഡ് പരേഡും ബഹുജന റാലിയും ആരംഭിക്കും. തുടര്‍ന്ന് നാലു മണിക്ക് നടക്കുന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും.

അഭിമാന നേതൃത്വത്തില്‍ അര നൂറ്റാണ്ട് പിന്നിട്ട ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എന്നിവരെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ആദരിക്കും. സി.എം.പി. നേതാവ് സി.പി. ജോണ്‍, ദേശീയ യൂത്ത് ലീഗ് ഭാരവാഹികളായ സി.കെ.സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, പി.ബി. അബ്ദുര്‍ റസാഖ് എംഎല്‍എ, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, എ.ജി.സി.ബഷീര്‍, പ്രമുഖ പ്രാഭാഷകന്‍ സിദ്ധീഖലി രാങ്ങാട്ടൂര്‍, സഹീര്‍ നല്ലളം തുടങ്ങിയ മുസ്‌ലിം ലീഗ്, പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കും. സമ്മേളന പ്രചരണാര്‍ത്ഥം ഒരു മാസം നീണ്ടു നിന്ന പ്രചാരണ പരിപാടികളും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാ കായിക മത്സരങ്ങളും നടന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ബി.കെ.അബ്ദുസ്സമദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, പി.ടി.ഡി.എ. റഹ് മാന്‍, നാസര്‍ ചായിന്റടി, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരീസ് തായല്‍, സി.ടി. റിയാസ്, സി. സലീം ചെര്‍ക്കള എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League Chengala Panchayat Conference; Preparations completed

  < !- START disable copy paste -->

Post a Comment