Join Whatsapp Group. Join now!

പുതുക്കിപ്പണിത കളനാട് കൊമ്പംപാറ മുഹ് യുദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു

പുതുക്കിപ്പണിത കളനാട് കൊമ്പംപാറ മുഹ് യുദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു. തിങ്കളാ്ച ളുഹ്‌റ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ Kerala, News, Kalanad Kombampara Muhyuddin Masjid inaugurated
കളനാട്: (my.kasargodvartha.com 14.05.2018) പുതുക്കിപ്പണിത കളനാട് കൊമ്പംപാറ മുഹ് യുദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു. തിങ്കളാ്ച ളുഹ്‌റ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ലത്വീഫ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കളനാട് ജുമാമസ്ജിദ് ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രഭാഷണം നടത്തി. യു.കെ ആമു ഹാജി, കുന്നില്‍ അബ്ദുല്‍ ഖാദര്‍, കോഴിത്തിടില്‍ അബ്ദുല്ല ഹാജി, അബ്ദു സലാം സഖാഫി, സുബൈര്‍ കൊമ്പംപാറ, ബഷീര്‍ ഖത്തര്‍, മിലിട്ടറി അഹ് മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍, മൊയ്തീന്‍ കുഞ്ഞി ഖത്തര്‍, അബൂബക്കര്‍ പാലഗല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.

മഗ്രിബ് നിസ്‌കാരത്തിന് ശേഷം മജ്‌ലിസുന്നൂറും ഖത്തര്‍ ഇബ്രാഹിം ഹാജിക്കുള്ള പ്രാര്‍ത്ഥനയും നടന്നു. കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. സുബൈര്‍ ദാരിമി പൈക്ക ഉല്‍ബോധന പ്രഭാഷണം നടത്തി. മസ്ജിദ് ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഖത്തര്‍ നന്ദിയും പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  Kalanad Kombampara Muhyuddin Masjid inaugurated < !- START disable copy paste -->

Post a Comment