Join Whatsapp Group. Join now!

മുസ്ലിം ഹൈസ്‌കൂളിന്റെ നൂറുമേനി തിളക്കത്തിന് ഒ എസ് എയുടെ അനുമോദനം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ Kerala, News, Kasargod, Thalangara, School, SSLC Exam, Students, Teachers.
തളങ്കര: (my.kasargodvartha.com 11.05.2018) എസ്.എസ്.എല്‍.സി പരീക്ഷയില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ നൂറുമേനി വിജയം കൊയ്ത ഏക പൊതുവിദ്യാലയമായ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സ്നേഹോപഹാരം സമര്‍പ്പിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.എസ്.എ പ്രസിഡണ്ട് യഹ് യ തളങ്കര അധ്യക്ഷത വഹിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു.

Kerala, News, Kasargod, Thalangara, School, SSLC Exam, Students, Teachers, Hundred percent victory for Muslim High School; OSA honoured

നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. കെ.എം അബ്ദുര്‍ റഹ് മാന്‍(നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍), ടി.കെ മൂസ(സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്), കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ (മുന്‍ പി.ടി.എ പ്രസിഡണ്ട്), ചന്ദ്രന്‍ (ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍), മനോജ്(വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ), പി.എസ് ഹമീദ് (കവി), സി.എല്‍ ഹമീദ്, നഗരസഭാംഗം റാഷിദ് പൂരണം, കെ.എം ബഷീര്‍, എരിയാല്‍ ഷരീഫ് (ഒ.എസ്.എ മുന്‍ ജനറല്‍ സെക്രട്ടറി), രാജേഷ് മാസ്റ്റര്‍(സ്റ്റാഫ് സെക്രട്ടറി), ഗണേശ് കോളാര്‍, കെ.എം ഹാരിസ്, ബി.യു അബ്ദുല്ല, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കൃഷ്ണകുമാര്‍ മാസ്റ്റര്‍, സുഹ്റ ടീച്ചര്‍, ഉസ്മാന്‍ കടവത്ത്, എം. ഖമറുദ്ദീന്‍, ഷംസു തായല്‍, കെ.എച്ച് അഷ്റഫ്, ഷംസുദ്ദീന്‍ തായല്‍, സിദ്ദീഖ് ചക്കര, പി.കെ സത്താര്‍, അബൂബക്കര്‍ അബ്കോ, ടി.എം അബ്ദുര്‍ റഹ് മാന്‍, കരീം തെരുവത്ത്, മുഷ്താഖ് (ഒ.എസ്.എ ഭാരവാഹികള്‍) തുടങ്ങിയവര്‍ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് സി. വിനോദ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ഒ.എസ്.എ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Thalangara, School, SSLC Exam, Students, Teachers, Hundred percent victory for Muslim High School; OSA honoured.

Post a Comment