Join Whatsapp Group. Join now!

വാല്വേഷന്‍ ബഹിഷ്‌കരണം രാഷ്ട്രീയപ്രേരിതം: കെ എസ് ടി എ

ചില കാറ്റഗറി സംഘടനകള്‍ വാല്വേഷന്‍ ബഹിഷ്‌കരണാഹ്വാനം നടത്തിയത് Kerala, News, Kasargod, KPSTA, Valuation Is politically Influenced
കാസര്‍കോട്: (my.kasargodvartha.com 10.04.2018) ചില കാറ്റഗറി സംഘടനകള്‍ വാല്വേഷന്‍ ബഹിഷ്‌കരണാഹ്വാനം നടത്തിയത് തള്ളിക്കളയണമെന്നും രാഷ്ട്രീയപ്രേരിതമായ ബഹിഷ്‌കരണ സമരത്തില്‍നിന്നും അധ്യാപകര്‍ വിട്ടുനില്‍ക്കണമെന്നും കെ എസ് ടി എ ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. 2020 മാര്‍ച്ച് 31ന് മുമ്പായി പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ഏകീകരണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അത് സംബന്ധിച്ച മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതിനെതിരെ വലിയ ചര്‍ച്ചയുണ്ടാക്കി ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപകരെ ഭയപ്പെടുത്തിയാണ് ചില കാറ്റഗറി സംഘടനകള്‍ വാല്വേഷന്‍ ബഹിഷ്‌കരണാഹ്വാനം നടത്തിയത്.

അധ്യാപക സംഘടനകളുമായി ചര്‍ച്ചചെയ്ത് മാത്രമേ ഏകീകരണം നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി അധ്യാപകരെ നിയമിച്ചതും അധ്യാപകരുടെ പ്രൊബേഷന്‍, ബൈട്രാന്‍സ്ഫര്‍ പ്രൊമോഷന്‍, ജൂനിയര്‍- സീനിയര്‍ പ്രൊമോഷന്‍, പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍, പ്രിന്‍സിപ്പല്‍ നിയമനം തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഹയര്‍സെക്കന്‍ഡറി മേഖല മുന്നേറുന്ന അവസരമാണിത്. ഈ ഘട്ടത്തില്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയില്‍ നടത്തുന്ന ഇത്തരം സമരാഭാസങ്ങള്‍ അധ്യാപകര്‍ തിരിച്ചറിയണം. യോഗത്തില്‍ കെ മോഹനന്‍ അധ്യക്ഷനായി. കെ രാഘവന്‍, സി ശാന്തകുമാരി, പി ദിലീപ്കുമാര്‍, സി എം മീനാകുമാരി, കെ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. എ പവിത്രന്‍ സ്വാഗതം പറഞ്ഞു.

Kerala, News, Kasargod, KPSTA, Valuation Is politically Influenced

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, KPSTA, Valuation Is politically Influenced; KPSTA

Post a Comment