Join Whatsapp Group. Join now!

40 ലക്ഷം രൂപ ചിലവില്‍ റോഡ് വികസനം ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ ഇരുവശത്തെയും മതിലുകള്‍ പൊളിച്ചു മാറ്റി

40 ലക്ഷം രൂപ ചിലവില്‍ റോഡ് വികസനം നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു കിലോമീറ്ററോളം ദൈര്‍ഗ്യമുള്ള റോഡിന്റെ ഇരുവശത്തെയും Kerala, News,Kasaragod, Kumbla, Road work,
കുമ്പള: (my.kasargodvartha.com 04.04.2018) 40 ലക്ഷം രൂപ ചിലവില്‍ റോഡ് വികസനം നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു കിലോമീറ്ററോളം ദൈര്‍ഗ്യമുള്ള റോഡിന്റെ ഇരുവശത്തെയും മതിലുകള്‍ പൊളിച്ചു മാറ്റി.
അയ്യൂര്‍ പെരിങ്കടി ജുമാമസ്ജിദ് റോഡ് വികസനത്തിന്റെ ഭാഗമായാണ് മതിലുകള്‍ പൊളിച്ചു മാറ്റിയത്. റോഡ് പദ്ധതിയുടെ ഉദാഘാടനം അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.

വികസന സമിതി ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രെഡിഡന്റ് ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍ ബഹ്റൈന്‍ മുഹമ്മദ്,  പെരിങ്കടി ഖത്വീബ് അബുല്‍ അക്രം  എ ജെ ഐ സംഗം വൈസ് പ്രസിഡന്റ് മൂസ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതാരായിരുന്നു.

Kerala, News,Kasaragod, Kumbla, Road work, Road Development With 40 Lakhs

മുന്നൂറോളം  മിശ്ര മതസ്ഥര്‍ താമസിക്കുന്ന പ്രദേശത്ത്   ഒരു ദേവാലയവും  സ്ഥിതി ചെയ്യുന്നുണ്ട്.  ഏകദേശം 40 ലക്ഷം രൂപയോളം ചിലവുള്ള ചുമരുകള്‍ നിര്‍മിച്ചു കൊടുക്കുന്ന പദ്ധയില്‍ ജമാഅത്ത് പരിധിയിലെ മുഴുവന്‍ ആളുകളും നാട്ടുകാരും സഹകരിച്ചുകൊണ്ടാണ് പണം കണ്ടെത്തുന്നത്. നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയാന്‍ പോഗുന്ന  ആവേശത്താല്‍  മുഴുവന്‍ നാട്ടുകാരും ചടങ്ങിന്ന് സാക്ഷ്യം വഹിച്ചു. അബ്ദുള്ള മാളിക സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,Kasaragod, Kumbla, Road work, Road Development With 40 Lakhs

Post a Comment