Join Whatsapp Group. Join now!

സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ആറിന് തുടങ്ങും

ജി.സി.സി. സുന്നി സെന്റര്‍, കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്-എസ് എസ് Kasaragod, Kerala, News, Religion, Sunni, SYS, SSF, Thajul Ulama, Committee, Kerala-muslim-jamath,
കാസര്‍കോട്: (www.kasargodvartha.com 05.04.2018) ജി.സി.സി. സുന്നി സെന്റര്‍, കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്-എസ് എസ് എഫ് മുട്ടം യൂണിറ്റ് എന്നിവയുടെ നേത്യത്വത്തില്‍ മുട്ടം താജുല്‍ ഉലമ നഗറില്‍ രണ്ടാം സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ഏപ്രില്‍ ആറ് ഏഴ് തീയ്യതികളിലായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ആറിന് വൈകീട്ട് നാലിന് മഖാം സിയാറത്ത്, വൈകീട്ട് ആറിന് എം ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്യും. നീഫ് ഹാജി അടക്ക അധ്യക്ഷത വഹിക്കും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. ഹുസൈന്‍ സഅദി, പള്ളക്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍ മുഖ്യാതിഥികളായിരിക്കും. രാത്രി എട്ടിന് ഇശല്‍ വിരുന്ന്. ബുര്‍ദ്ദ മജ്‌ലിസ്, ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ കുട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും 7 ന് രാത്രി ഏഴിന് വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. ഉമറലി ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി മലപ്പുറം സ്വലാത്തിന് നേതൃത്വം നല്‍കും.

Kasaragod, Kerala, News, Religion, Sunni, SYS, SSF, Thajul Ulama, Committee, Kerala-muslim-jamath,

പരിപാടിയുടെ ഭാഗമായി പൊതൃകിണര്‍ ശുചീകരണം, നിര്‍ധനര്‍ക്കുള്ള ധനസഹായം, വാക്കിങ്ങ്സ്റ്റിക്ക് വിതരണം, വീല്‍ചെയര്‍ വിതരണം എന്നിവ നടത്തും. തുടര്‍ന്ന് അന്നദാനത്തോടെ പരിപാടി സമാപിക്കും. വാര്‍ത്ത സമ്മേളനത്തില്‍ കെ എം അബുബക്കര്‍, എം.മുഹമ്മദ് അഷറഫ്, മുഹമ്മദലി അഹ്‌സ നി, മുസ്തഫ തങ്ങള്‍, എം എച്ച് ഹനീഫ ഹാജി, ഇല്യാസ് സഅദി, എം കെ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Religion, Sunni, SYS, SSF, Thajul Ulama, Committee, Kerala-muslim-jamath,

Post a Comment