Join Whatsapp Group. Join now!

പെട്രോള്‍ -ഡീസല്‍ വില കുത്തനെ ഉയര്‍ത്തി കേന്ദ്രം ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നു: എസ് ടി യു

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് എല്ലാ റിക്കാര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണെന്നും പെട്രോള്‍ മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സാധാരണ ജനങ്ങളെKerala, News, Petrol Price hike; A. Abdul Rahman against State-Central Govt.s
കാസര്‍കോട്: (my.kasargodvartha.com 02.04.2018) പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് എല്ലാ റിക്കാര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണെന്നും പെട്രോള്‍ മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സാധാരണ ജനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൊള്ളയടിക്കുകയാണെന്നും എസ്.ടി.യു. ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.

കേന്ദ്രം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ അധിക നികുതി ലഭ്യമാകുന്നതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. പെടോളിനും ഡീസലിനും വില കുത്തനെ ഉയര്‍ന്നതോടെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം വഴിമുട്ടുന്ന അവസ്ഥയിലായിരിക്കുന്നു. ചരക്ക് ഗതാഗതത്തിന് ചിലവേറി നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ദ്ധിക്കുന്നതോടെ കുടുംബ ജീവിതം താളം തെറ്റുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ പെട്രോളിയം മുതലാളിമാര്‍ക്ക് പണം വാരാനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനുമുള്ള എളുപ്പ വഴിയായി ഇന്ധന മേഖലയെ കാണുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പെട്രോളിയം വില നിര്‍ണയാധികാരം മുതലാളിമാരില്‍ നിന്നും തിരിച്ചെടുക്കാനും, പ്രതിദിനവില നിര്‍ണ്ണയം ഇല്ലാതാക്കാനും നികുതികള്‍ ഒഴിവാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
കര്‍ണാടക സര്‍ക്കാറിനെ മാതൃകയാക്കി കൊണ്ട് കേരള സര്‍ക്കാര്‍ പെട്രോള്‍ ഉല്‍പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Petrol Price hike; A. Abdul Rahman against State-Central Govt.s
< !- START disable copy paste -->

Post a Comment