കുമ്പള: (my.kasargodvartha.com 01.05.2018) അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി കുമ്പള കോയിപ്പാടി വില്ലേജ് ഓഫീസ്. വിവിധ ആവശ്യങ്ങള്‍ക്കായി കോയിപ്പാടി വില്ലേജ് ഓഫീസില്‍ എത്തുന്ന ആളുകള്‍ക്ക് അകത്ത് നേരാവണ്ണം നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇടുങ്ങിയ മുറിക്കകത്ത് അഞ്ച് ആളുകള്‍ക്കു വരെ ഒരേ സമയം സേവനം നല്‍കാന്‍ കഴിയുന്നില്ല. പലപ്പോഴും ഇവിടെ എത്തുന്ന ആവശ്യക്കാര്‍ വെയിലും മഴയും കൊണ്ട് പുറത്തു കാത്തുനില്‍ക്കുകയാണ് ചെയ്യുന്നത്.
കുമ്പള പഞ്ചായത്തിലെ കോയിപ്പാടി, മൊഗ്രാല്‍, ഇച്ചിലംപാടി എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങി കാലമേറെയായി. നിലവില്‍ മുപ്പതിനായിരത്തിലധികം ജനസംഖ്യയും ഇരുപത്തിയെട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുമാണ് കോയിപ്പാടി ഗ്രൂപ്പ് വില്ലേജിലുള്ളത്. ജില്ലയില്‍ തന്നെ ഏറ്റവും വലിയ ഗ്രൂപ്പ് വില്ലേജുകളിലൊന്നാണ് കോയിപ്പാടി.
കോയിപ്പാടി വില്ലേജിന്റെ ഓഫീസിന്റെ പരാധീനതകളെ കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയും അധികൃതര്‍ കൈ കൊണ്ടില്ല. ഇതു കാരണം ജനങ്ങള്‍ക്ക് സുഖമമായ രീതിയില്‍ സേവനം ലഭ്യമാവാതെ പ്രയാസം നേരിടേണ്ടി വരുന്നു. റീ സര്‍വ്വേ പൂര്‍ത്തിയായ വില്ലേജായതിനാല്‍ ഇതുമായി ബന്ധപ്പെട്ട നൂറ് കണക്കിനാളുടെ പരാതികളാണ് ദിനം പ്രതി ഇവിടെ എത്തുന്നത്. പരാതിക്കാരുടെ വര്‍ദ്ധനവ് കാരണം തീര്‍പ്പ് കല്‍പ്പിക്കുന്നതിനും മറ്റും മാസങ്ങളോളം സമയമെടുക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.
വസ്തു സംബന്ധമായും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കും എത്തുന്ന ആളുകള്‍ നിരവധി തവണ ഇവിടെ കയറിയിറങ്ങേണ്ടി വരുന്നു. സംസ്ഥാനത്ത് ഇത്തരം ഗ്രൂപ്പ് വില്ലേജുകളെ വിഭജിച്ച് സ്വതന്ത്ര വില്ലേജുകളാക്കിയിട്ടുണ്ടെങ്കിലും പിന്നോക്ക ജില്ലയായ കാസര്‍കോടിനെ അവഗണിക്കുകയാണ്. ആവശ്യത്തിനു ജീവനക്കാരില്ല എന്നതും മുഖ്യ പ്രശ്‌നമാണ്. ഒരു സര്‍ക്കാര്‍ ഓഫീസിനു വേണ്ട അടിസ്ഥാന സൗകര്യം പോലും കോയിപ്പാടി വില്ലേജ് ഓഫീസിന് അന്യം. വകുപ്പ് മന്ത്രി ജില്ലക്കാരനായതിനാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Kumbala, Village office, No Facilities in Koyippadi village office.