Join Whatsapp Group. Join now!

നിയോസ് 2k18 ന് ആലംപാടിയില്‍ വെള്ളിയാഴ്ച തുടക്കം

ആലംപാടി നൂറുല്‍ ഇസ്‌ലാം ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന-ഒസാനിയോ Kerala, News, Kasargod, Kasargod, Vidyanagar, NIYOS 2k18 Starts in Alampady on Friday.
വിദ്യാനഗര്‍: (my.kasargodvartha.com 19.04.2018) ആലംപാടി നൂറുല്‍ ഇസ്‌ലാം ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന-ഒസാനിയോ സംഘടിപ്പിക്കുന്ന നിയോസ് 2k18ന് വെള്ളിയാഴ്ച തുടക്കമാവും. 1990 മുതല്‍ 2017 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ ഓര്‍ഫനേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ നിന്ന് അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുകയാണ് ലക്ഷ്യം.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം ആലംപാടി മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും. നാലു മണിക്ക് എന്‍.ഐ.ഒ പ്രസിഡന്റ് മുബാറക് മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം അഞ്ചു മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. എന്‍.ഐ.ഒ ജനറല്‍ സെക്രട്ടറി കെ.സി. അബ്ദുര്‍ റഹ് മാന്‍ കരോടിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യു.പി.എസ്. തങ്ങള്‍ റഹ് മാനിയ നഗര്‍ പ്രാര്‍ത്ഥനയും പി.വി. അബ്ദുല്‍ സലാം ദാരിമി മുഖ്യ പ്രഭാഷണവും നടത്തും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ., ഡി.വൈ.എസ്.പി. സുകുമാരന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളാകും. ഏഴു മണിക്ക് സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ദഫ്, ഖവാലി മത്സരം നടക്കും. അഞ്ചു മണിക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ടീമിനെയായിരിക്കും മത്സരത്തില്‍ പങ്കെടുപ്പിക്കുക. വിജയികളാവുന്നവര്‍ക്ക് പി.ബി. ഉബൈദ് മൗലവി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

Kerala, News, Kasargod, Kasargod, Vidyanagar, NIYOS 2k18 Starts in Alampady on Friday.


ശനിയാഴ്ച രാവിലെ 8.30ന് ഫാമിലി കൗണ്‍സിലിംഗ് ക്ലാസിന് പ്രമുഖ മന:ശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സലാം ഓമശ്ശേരി നേതൃത്വം നല്‍കും. കുടുംബ കലഹം, വ്യക്തിത്വ വികസനം, കുട്ടികളിലെ പഠന വൈകല്യം, ലഹരി-സൈബര്‍ ചതിക്കുഴികള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കും. സ്വാഗതസംഘം ട്രഷറര്‍ കാനക്കോട് അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എന്‍.ഐ.ഒ വൈസ് പ്രസിഡന്റ് എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്യും. ജി.സി.സി കോഡിനേറ്റര്‍ റഫീഖ് എര്‍മാളം കീനോട്‌സ് അവതരിപ്പിക്കും. അഞ്ചു മണിക്ക് നടക്കുന്ന ഒസാനിയോ സമ്മിറ്റിന് സിദ്ദീഖ് മാസ്റ്റര്‍ മുക്കം, ഉസ്മാന്‍ സഖാഫി തലക്കി, ഹാരിസ് മുഹമ്മദ്, അഫ്‌സല്‍ ബേവിഞ്ച, ടി.വൈ. അഫ്‌സര്‍, സിയാദ് അറന്തോട്, സുബൈര്‍ മുക്കൂട് എന്നിവര്‍ നേതൃത്വം നല്‍കും. ഏഴു മണിക്ക് സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം പള്ളംകോടിന്റെ അധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുജീബ് റഹ് മാന്‍ ബാഖവി കൊല്ലം പ്രാര്‍ത്ഥന നടത്തും. ജനറല്‍ കണ്‍വീനര്‍ ഹനീഫ് പടുപ്പ് സ്വാഗത ഭാഷണം നടത്തും. യു.എം. അബ്ദുര്‍ റഹ് മാന്‍ മൗലവി വിശിഷ്ടാതിഥിയാകും. പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

ദീര്‍ഘകാലം പ്രസിഡന്റായി സേവനം ചെയ്യുന്ന മുഹമ്മദ് മുബാറക് ഹാജി, പ്രഥമ പ്രസിഡന്റ് പി. മുഹമ്മദ് ഹാജി എന്നിവരെ ചടങ്ങില്‍ ആദരിക്കും. സിദ്ദീഖ് മാസ്റ്റര്‍ മുക്കം, മുഹമ്മദലി മൗലവി കോട്ടപ്പുറം എന്നിവര്‍ക്ക് സ്‌നേഹോപഹാരം സമര്‍പ്പിക്കും. മുന്‍ മന്ത്രി സി.ടി. അഹമ്മദലി, പി.ബി. അഹ്മദ് ഹാജി, പി.ബി. അഷ്‌റഫ് വിദ്യാനഗര്‍ എന്നിവര്‍ ഓര്‍ഫനേജ് കുട്ടികള്‍ക്കുള്ള ഡ്രസ്‌കിറ്റ് വിതരണം നടത്തും. നായന്മാര്‍മൂല ജമാഅത്ത് പ്രസിഡന്റ് എന്‍.എ. അബൂബക്കര്‍ ഹാജി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി.പി.ഐ.എം. ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍സലാം, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി എന്നിവര്‍ ആശംസകള്‍ നേരും.

വിവിധ സെഷനുകളില്‍ കെ. അബ്ദുല്ലക്കുഞ്ഞി ഹാജി, കുറ്റിക്കോല്‍ ഉമ്മര്‍ മൗലവി, പി.എം. അബ്ദുല്ല ഹാജി ഗോവ, കെ.എസ്. മഹ്മൂദ് ഹാജി, സ്വാദിഖ് മുബാറക്, അമീര്‍ കാസി, ഉമര്‍ സഖാഫി ഏണിയാടി, അബൂബക്കര്‍ ഹാജി ആലംപാടി, കെ.പി. അബൂബക്കര്‍ ഹാജി, എ. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ വിളയില്‍, ഉമറുല്‍ ഫാറൂഖ് സഅദി, എം.കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, പി.ബി. ഫഖ്‌റുദ്ദീന്‍ ഹാജി, സി.എം. അബ്ദുല്‍ ഖാദര്‍ ഹാജി മിഹ്‌റാജ്, അബു മുബാറക്, എം.എം. ഹമീദ് മിഹ്‌റാജ്, ഇ. അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ കാസി, ബഷീര്‍ മാസ്റ്റര്‍ ബാലുശ്ശേരി, ഇ അബ്ദുല്ല ദാരിമി, എ.എം. അബ്ദുര്‍ റഹ് മാന്‍ ഹാജി, എസ്.എ ഹമീദ് മൗലവി ആലംപാടി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ചേരൂര്‍, ജയപ്രകാശ്, മുഹമ്മദ്കുഞ്ഞി ചട്ടഞ്ചാല്‍, നിസാര്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ക്ലാസ് ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ മുബാറക് മുഹമ്മദ് ഹാജി (എന്‍.ഐ.ഒ പ്രസിഡന്റ്), ഇബ്രാഹിം പള്ളങ്കോട് (പ്രസിഡന്റ്, സ്വാഗതസംഘം), ഹനീഫ് പടുപ്പ് (ജന. കണ്‍വീനര്‍, സ്വാഗതസംഘം), റഫീഖ് എര്‍മാളം (ജി.സി.സി കോഡിനേറ്റര്‍), ഉസ്മാന്‍ സഖാഫി തലക്കി (വൈസ് പ്രസിഡന്റ്, സ്വാഗതസംഘം), അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ കാനക്കോട് (ട്രഷറര്‍ സ്വാഗത സംഘം), സിയാദ് അറന്തോട് (ജി.സി.സി കണ്‍വീനര്‍), അഫ്‌സല്‍ ബേവിഞ്ച (കണ്‍വീനര്‍, സ്വാഗതസംഘം) എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kasargod, Vidyanagar, NIYOS 2k18 Starts in Alampady on Friday.

Post a Comment