കാസര്‍കോട്: (my.kasargodvartha.com 10.04.2018) കാസര്‍കോട് ജില്ലാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എന്‍ ജി കെ മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് പ്രസ് വ്യാഴാഴ്ച പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. രാവിലെ പത്തിന് വിദ്യാനഗര്‍ ഇന്‍ഡ്ട്രിയല്‍ എസ്‌റ്റേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘം പ്രസിഡന്റ് ടി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓഫീസ് പി കരുണാകരന്‍ എം പിയും പ്രസ് മുന്‍ എം എല്‍ എ പി രാഘവനും കംപ്യൂട്ടര്‍ റൂം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഉദ്ഘാടനം ചെയ്യും. എന്‍ ജി കമ്മത്തിന്റെ ഫോട്ടോ സി പി ഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ അനാഛാദനം ചെയ്യും. ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ചികിത്സാസഹായം മുന്‍ എം എല്‍ എ കെ പി സതീഷ്ചന്ദ്രനും ഉപഹാരം മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പുവും വിതരണം ചെയ്യും. ആദരിക്കല്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കും. കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കോമണ്‍ ഗുഡ് ഫണ്ട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി റഹിം വിതരണം ചെയ്യും.
വിദ്യാനഗര്‍ സിഡ്‌കോ ഇന്റസ്ട്രിയല്‍ എസ്‌റ്റേറ്റിനകത്ത് 22.65 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍, അത്യന്താധുനിക സംവിധാനമുള്ള പ്രസും അനുബന്ധ സൗകര്യമുള്ള കെട്ടിടവുമാണ് നിര്‍മിച്ചിട്ടുള്ളത്. 1990ലാണ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. 2003ല്‍ കാസര്‍കോട് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് പ്രസ് ആരംഭിച്ചത്. 2009ല്‍ പ്രസ് വിപുലീകരണത്തിന്റെ ഭാഗമായി കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ കെട്ടിടത്തിലേക്ക് ബൈന്‍ഡിങ് പ്രവൃത്തികള്‍ മാറ്റി. മലയോര മേഖലയായ ഭീമനടിയില്‍ പ്രസിന്റെ ഒരു ശാഖയും തുടങ്ങി.
വാര്‍ത്താസമ്മേളനത്തില്‍ സംഘം വൈസ് പ്രസിഡന്റ് പി വി ഭാസ്‌കരന്‍, സെക്രട്ടറി വി താമരാക്ഷന്‍ എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Press, Inauguration, Kasargod, NGK Co-operative Press Inauguration On Thursday