Join Whatsapp Group. Join now!

കാസര്‍കോട് ഫൂട്‌വെയര്‍ അസോസിയേഷന് പുതിയ സാരഥികള്‍

കാസര്‍കോട് ഫൂട്‌വെയര്‍ അസോസിയേഷന് പുതിയ സാരഥികള്‍. പ്രസിഡണ്ടായി Kerala, News, Kasargod.
കാസര്‍കോട്: (my.kasargodvartha.com 06.04.2018) കാസര്‍കോട് ഫൂട്‌വെയര്‍ അസോസിയേഷന് പുതിയ സാരഥികള്‍. പ്രസിഡണ്ടായി കെ.പി അബ്ബാസ് ഷൂ സ്റ്റാറിനെയും ജനറല്‍ സെക്രട്ടറിയായി ആസിഫലി ബൂട്ട്‌സിനെയും ട്രഷററായി എ. മുഹമ്മദ് ബഷീര്‍ കാമിയോയെയും തിരഞ്ഞെടുത്തു. ഹസൈനാര്‍ വാക്ക്‌വെല്‍, ഹാരിസ് സിറ്റി ചപ്പല്‍, സുബൈര്‍ ഫസല്‍ (വൈസ് പ്രസി.), അഷ്‌റഫ് എന്‍.യു, ഇബ്രാഹിം സിറ്റി (ജോ.സെക്രട്ടറിമാര്‍). വാര്‍ഷിക ജനറല്‍ ബോഡി വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.പി അബ്ബാസ് അധ്യക്ഷത വഹിച്ചു.


കെ.പി അബ്ബാസ് (പ്രസിഡണ്ട്)

ആസിഫലി ബൂട്ട്‌സ് (ജനറല്‍ സെക്രട്ടറി)

കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി.എ ഷാഫിയെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം എ.എ അസീസ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, ട്രഷറര്‍ ബഷീര്‍ കല്ലങ്കടി, മുന്‍ ജില്ലാ ട്രഷറര്‍ എന്‍.എം സുബൈര്‍ സാല്‍കോ, ഷമീം, അനില്‍ ബിലാത്തി, ഹമീദ് യുണൈറ്റഡ്, സത്താര്‍ ഷബാസ്്, ബഷീര്‍ കോസ്‌മോസ്, അഷ്‌റഫ് ടോഡ്‌സ്, നാസര്‍ നീലിമ, ജമാല്‍, അമീന്‍ ജനത തുടങ്ങിയവര്‍ സംബന്ധിച്ചു. ആസിഫ് അലി സ്വാഗതം പറഞ്ഞു. എന്‍.യു അഷ്‌റഫ് റിപ്പോര്‍ട്ടും ബഷീര്‍ കാമിയോ കണക്കും അവതരിപ്പിച്ചു.
എ. മുഹമ്മദ് ബഷീര്‍ (ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, New bearers for footwear association.

Post a Comment