കാഞ്ഞങ്ങാട്: (my.kasargodvartha.com 03.04.2018) സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നീലേശ്വരം കണിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ദഅവ ഇസ്ലാമിയ ശരീഅത്ത് ആന്‍ഡ് ആര്‍ട്‌സ് കോളജിന്റെ മുപ്പതാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് ബുധനാഴ്ച തുടക്കം കുറിക്കും. മൂന്നു ദിവസങ്ങളിലായി കാണിച്ചിറ മര്‍കസ് കോംപ്ലക്‌സ് മൈതാനിയിലെ സഈദാബാദില്‍ പ്രത്യേകം തയ്യാറാക്കുന്ന സി.എം. ഉസ്താദ് നഗറിലാണ് വാര്‍ഷിക സനദ് ദാന സമ്മേളനം നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവിധ ചടങ്ങുകളില്‍ പ്രമുഖ സയ്യിദുമാരും, മത പണ്ഡിതരും സംബന്ധിക്കും.
ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ചെമ്പരിക്കയിലെ സി.എം.ഉസ്താദ് മഖാം സിയാറത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. നീലേശ്വരം ഖാസി ഇ.കെ. മഹ് മൂദ് മുസ്ലിയാര്‍, സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, എം.എ. ഖാസിം മുസ്ലിയാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിക്ക് നീലേശ്വരം കണിച്ചിറയിലെ സമ്മേളന നഗരിയില്‍ എസ്.വൈ.എസ്.സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും.
രാത്രി എട്ടു മണിക്ക് ഉദ്ഘാടന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി. അബ്ദുല്ല ഫൈസി അധ്യക്ഷനാകും. അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. ആറിന് വൈകുന്നേരം ഏഴു മണിക്ക് മജ്ലിസുന്നൂര്‍ സദസ്സിന് സയ്യിദ് അലവി തങ്ങള്‍ ഓലമുണ്ട നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. അലി അക്ബര്‍ ബാഖവി തനിയാപുരം പ്രഭാഷണം നടത്തും.
ഏഴിന് വൈകുന്നേരം നാലു മണിക്ക് മുഅല്ലിം, പ്രവാസി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാഫിസ് ഷഫീഖ് തങ്ങള്‍ ചന്ദേര അധ്യക്ഷനാകും. സിറാജുദ്ദീന്‍ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകുന്നേരം ഏഴു മണിക്ക് സനദ് ദാന ചടങ്ങും, സമാപന സമ്മേളനവും നടക്കും. ചടങ്ങ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാകും. സനദ് ദാന പ്രഭാഷണം എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കും. അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതരും, നേതാക്കളും, എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ചെര്‍ക്കളം അബ്ദുല്ല, ഹഖീം കുന്നില്‍, എം.സി.ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ മെട്രോ മുഹമ്മദ് ഹാജി, ഇ.കെ. മഹ് മൂദ് മുസ്ലിയാര്‍, മുബാറക് ഹസൈനാര്‍ ഹാജി, എം. മൊയ്തു മൗലവി, എന്‍.പി. അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഹമീദ് കുണിയ, ഇ.എം അബ്ദുല്‍ ഗഫൂര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Neeleswaram Markas Daawa Shareeath and Arts College conference starts on Wednesday