കാസര്‍കോട്. (www.kasargodvartha.com 11.04.2018) മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ തളങ്കര, വര്‍ഷംതോറും ഉത്തര കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രതിഭക്ക് നല്‍കി വരുന്ന എന്‍. എ. സുലൈമാന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചക്ക് നല്‍കാന്‍ തളങ്കര റഫി മഹലില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 2018 എപ്രില്‍ 29ന് എന്‍ എ സുലൈമാന്‍ അനുസ്മരണച്ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
'ഉബൈദിന്റെ കവിതാ ലോകം' എന്ന പുസ്തകത്തിലൂടെ മഹാകവി ടി. ഉബൈദിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിച്ചതോടൊപ്പം വ്യത്യസ്ത സാഹിത്യ ദര്‍ശനങ്ങളവതരിപ്പിക്കുന്ന പതിനഞ്ചോളം കൃതികളുടെ കര്‍ത്താവാണ് ഇബ്രാഹിം ബേവിഞ്ച. പ്രഭാഷകന്‍, കോളംനിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ബേവിഞ്ച രണ്ടു തവണ സാഹിത്യ അക്കാദമി അംഗവുമായിരുന്നിട്ടുണ്ട്.
കവി പി.എസ്. ഹമീദ്, എ എസ് മുഹമ്മദ്കുഞ്ഞി, ടി എ ശാഫി എന്നിവരുടെ പാനലാണ് പുരസ്‌കൃതനെ തെരഞ്ഞെടുത്തത്. ബി എസ്. മഹ് മൂദ്, പി.കെ സത്താര്‍, മാഹിന്‍ ലോഫ്, എരിയാല്‍ ശരീഫ്, ഹമീദ് തെരുവത്ത്, ടി.എം.എ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ശരീഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, N A Sulaiman Award, Prof.Ibrahim Bevinja, Kasaragod, N.A Sulaiman Award for Prof. Ibrahim Bevinja.
< !- START disable copy paste -->