Join Whatsapp Group. Join now!

അഞ്ച് വധൂ വരന്മാര്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി മുള്ളേരിയ റോട്ടറി ക്ലബ്ബ്

മുള്ളേരിയ റോട്ടറി ക്ലബ്ബ് കാവേരി ഓഡിറ്റോറിയം കര്‍മ്മംതോടിയുമായി സഹകരിച്ച് ജില്ലയില്‍ നിര്‍ദ്ധനരായ അഞ്ച് വധുവരന്‍മാര്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നു. മെയ്Kerala, News, Mulleria Rotary club's wedding program on May 10th
മുള്ളേരിയ: (my.kasargodvartha.com 29.04.2018) മുള്ളേരിയ റോട്ടറി ക്ലബ്ബ് കാവേരി ഓഡിറ്റോറിയം കര്‍മ്മംതോടിയുമായി സഹകരിച്ച് ജില്ലയില്‍ നിര്‍ദ്ധനരായ അഞ്ച് വധുവരന്‍മാര്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നു. മെയ് 10 ന് കാവേരി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മാംഗല്യം 2018 സമൂഹ വിവാഹത്തില്‍ വെച്ച് മുള്ളേരിയയിലെ ശിവ എം പനയാലിലെ സുജിത്ര എസിനും നെക്കിലാഡി മോഹനന്‍ കുണ്ടാറിലെ യശോദയ്ക്കും, ഹരിഹരത്തില്‍ ഗോപകുമാര്‍ എ ജി പരവനടുക്കത്തെ കെ ശാലിനിക്കും, കുണ്ടാറിലെ ശങ്കര വി പരപ്പയിലെ സന്ധ്യയ്ക്കും, അലര്‍ലടുക്കയില്‍ മഞ്ജുനാഥ പി ശ്രീവിദ്യക്കും താലി ചാര്‍ത്തും.

കല്യാണ ചിലവ് മുഴുവനായും റോട്ടറി ക്ലബ്ബാണ് വഹിക്കുന്നത്. വധുവിന് സ്വര്‍ണ താലിമാല, മോതിരം, കല്യാണ വസ്ത്രം എന്നിവയും വരന് സ്വര്‍ണ മോതിരം, കല്യാണ വസ്ത്രം എന്നിവയും ഓരോ വധു വരന്‍മാരുടെയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 150 പേര്‍ക്കുള്ള സദ്യയും റോട്ടറി ക്ലബ്ബ് ഒരുക്കും. ചടങ്ങില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ മംഗല്യദീപം തെളിയിക്കും. കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന ജി, ഡിവൈ എസ് പി എം വി സുകുമാരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ജനപ്രതിനിധികള്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News,  Mulleria Rotary club's wedding program on May 10th < !- START disable copy paste -->

Post a Comment