Join Whatsapp Group. Join now!

മഞ്ചേശ്വരം മേഖല സമസ്ത ആസ്ഥാനം ഉദ്ഘാടനം 29ന്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ Kerala, News, Kasargod, Inauguration, Press meet, Manjeshwaram Zone Samastha Inauguration on 29th.
കാസര്‍കോട്: (my.kasargodvartha.com 26.04.2018) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി മഞ്ചേശ്വരം മേഖലയിലെ ഹൊസങ്കടിയില്‍ സമസ്തക്ക് ആസ്ഥാനമൊരുങ്ങിയതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.ബി.വി, തുടങ്ങിയ സമസ്ത പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മഞ്ചേശ്വരം മേഖലയില്‍ വ്യാപിക്കുന്നതിന് സഹായകമാവും. സമ്മേളന ഹാള്‍, വേദി, അതിഥികള്‍ക്ക് താമസിക്കാന്‍ വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് സമസ്ത ആസ്ഥാനം ഒരുങ്ങിയിരിക്കുന്നത്. 29ന് വൈകുന്നേരം നാലിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആസ്ഥാനം നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി കടമ്പാര്‍ അധ്യക്ഷനാവും.

അഡ്വ. ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, ത്വാഖ അഹ് മദ് മുസ്ലിയാര്‍, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍, പാത്തൂര്‍ അഹ് മദ് മുസ്ലിയാര്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, അബുല്‍ അക്രം മുഹമ്മദ് ബാഖവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, താജുദ്ദീന്‍ ദാരിമി പടന്ന, എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹര്‍ഷാദ് വോര്‍ക്കാടി, എ.കെ.എം അഷ്റഫ്, അസീസ് ഹാജി മഞ്ചേശ്വരം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബൈദിര, മുഹമ്മദ് ഫൈസി സംസാരിക്കും. മഗ്രിബ് നിസ്‌കാരത്തിന് ശേഷം മജ്ലിസുന്നൂര്‍ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാണ സമിതി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി കടമ്പാര്‍, കണ്‍വീനര്‍ മുഹമ്മദ് ഫൈസി, ട്രഷറര്‍ ഇബ്രാഹിം ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഇസ്മാഈല്‍ അസ്ഹരി വാമഞ്ചൂര്‍, ഹസന്‍ അദ്നാന്‍ അന്‍സാരി പൈവളികെ, ആര്‍.കെ ബാവ ഹാജി പൊസോട്ട്, ബി.എസ് ഇബ്രാഹിം, അബ്ദു ഹാജി കടമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.



Kerala, News, Kasargod, Inauguration, Press meet, Manjeshwaram Zone Samastha Inauguration on 29th.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Inauguration, Press meet, Manjeshwaram Zone Samastha Inauguration on 29th.

Post a Comment