Join Whatsapp Group. Join now!

കുംബഡാജെ മഖാം ഉറൂസും ദശദിന പ്രഭാഷണവും ഏപ്രില്‍ 12 ന് തുടങ്ങും

മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ കഴിച്ചു വരാറുള്ള ചരിത്രപ്രസിദ്ധമായ കുംബഡാജെ സയ്യിദ് ഫഖീര്‍ അലി വലിയുള്ളാഹി (റ) മഖാം ഉറൂസ് ഏപ്രില്‍ 12 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ കുമ്പള പ്രസ് Kerala, News, Religion, Kumbadaje, Uroos,
കുമ്പള: (my.kasargodvartha.com 11.04.2018) മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ കഴിച്ചു വരാറുള്ള ചരിത്രപ്രസിദ്ധമായ കുംബഡാജെ സയ്യിദ് ഫഖീര്‍ അലി വലിയുള്ളാഹി (റ) മഖാം ഉറൂസ് ഏപ്രില്‍ 12 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ കുമ്പളയിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതു മണിക്ക് മഖാം സിയാറത്തിനു ശേഷം ജമാഅത്ത് പ്രസിഡണ്ട് കെ.എം. ഹസൈനാര്‍ ഹാജി പതാക ഉയര്‍ത്തും.

രാത്രി ഒമ്പതു മണിക്ക് മത പ്രഭാഷണം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. ചെങ്കള സി.എം. അബ്ദുല്ല മൗലവി അധ്യക്ഷത വഹിക്കും. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തും. എല്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. തുടര്‍ന്നുള്ള രാത്രികളില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് പി.എസ്. ആറ്റക്കോയ അല്‍ബാഹസന്‍ പഞ്ചിക്കല്‍, ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ, ഖാസി ത്വാഖാ അഹ് മദ് മുസ് ലിയാര്‍ അല്‍ അസ്ഹരി, സയ്യിദ് ടി.വി. ഉമ്പു തങ്ങള്‍ ആദൂര്‍, അബ്ദുര്‍ റസാഖ് മൗലാനാ കടബ, പി.എ. അബ്ദുര്‍ റഹ് മാന്‍ മുസ് ലിയാര്‍ അല്‍ ബാഖവി അല്‍ ജുനൈദി തുടങ്ങിയവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

Kerala, News, Religion, Kumbadaje, Uroos, Kumbadaje Makham Uroos starts on 12th.

നൗഫല്‍ സഖാഫി കളസ, യഹ് യ ബാഖവി പുഴക്കര, മന്‍സൂര്‍ അലി ദാരിമി കാപ്പു, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി അല്‍ ഖാസിമി, ഷമീര്‍ ദാരിമി കൊല്ലം, ശൗഖത്തലി മൗലവി വെള്ളമുണ്ട, കെ.ടി. കുഞ്ഞിമൊയ്തീന്‍ സഖാഫി വയനാട്, അഷ്‌റഫ് ജൗഹരി എരുമാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഷണം നടത്തും. 12,19 തീയ്യതികളില്‍ മഗ്‌രിബിനു ശേഷം സ്വലാത്ത് മജ് ലിസ് നടക്കും. 21-ന് രാത്രി സമാപന സമ്മേളനം സമസ്ത കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജി.എസ്. അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല അധ്യക്ഷത വഹിക്കും. ജലീല്‍ റഹ് മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അസ്ലം തങ്ങള്‍ അല്‍മശ്ഹൂര്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 22 ന് രാവിലെ മൗലീദ് പാരായണവും തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ചെങ്കള സി.എം. അബ്ദുല്ല കുഞ്ഞി മൗലവി, ഫസലുറഹ് മാന്‍ ദാരിമി കുംബഡാജെ, കെ.എം. ഹസൈനാര്‍ ഹാജി, അബ്ദുല്ല കുഞ്ഞി നജാത്ത്, സാലു ഗോളി അന്തുഞ്ഞി ഹാജി, ഫാറൂഖ് ഹാജി കുംബഡാജെ, ബി.ടി. അബ്ദുല്ല കുഞ്ഞി, യു.എം. മൊയ്തീന്‍ കുഞ്ഞി, എസ്. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Kumbadaje, Uroos, Kumbadaje Makham Uroos starts on 12th.

Post a Comment