Join Whatsapp Group. Join now!

സഹകരണ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: ഹക്കീം കുന്നില്‍

കേരള ബാങ്കിന്റെ മറവില്‍ വായ്പാ സംഘങ്ങള്‍ ഒഴികെയുള്ള പ്രാഥമിക സഹകരണ സംഘങ്ങളെ സഹകരണ മേഖലയുടെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തി പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച് Kerala, News, Hakeem Kunnil against Govt.
ചെറുവത്തൂര്‍: (www.kasargodvartha.com 29.04.2018) കേരള ബാങ്കിന്റെ മറവില്‍ വായ്പാ സംഘങ്ങള്‍ ഒഴികെയുള്ള പ്രാഥമിക സഹകരണ സംഘങ്ങളെ സഹകരണ മേഖലയുടെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തി പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച് തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നില്‍ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സഹകരണ ജീവനക്കാര്‍ കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് വരാനിരിക്കുന്ന സമര പരമ്പരയുടെ തുടക്കം മാത്രമാണ്. പ്രാഥമിക സംഘങ്ങളെ പൊതു സോഫ്റ്റ് വെയറിന് കീഴില്‍ കൊണ്ടുവരാനെന്ന വ്യാജേന കാര്യക്ഷമല്ലാത്ത ഇഫ്താസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതി നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഹക്കീം കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ ജനാധിപത്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സഹകാരികളും ജീവനക്കാരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങുമെന്നും ഹക്കീം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.വി.സുധാകരന്‍, അശോകന്‍ കുറുങ്ങപ്പള്ളി, ഇ. രുദ്രകുമാരി, പി.കെ. പ്രകാശ് കുമാര്‍, കെ. ശശി, സി.ഇ. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ. ദിനേശന്‍ മൂലക്കണ്ടം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.വിനയകുമാര്‍ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഏര്‍പ്പെടുത്തിയ സഹകരണ എന്‍ഡോവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഇ.ഡി. സാബു നല്‍കി. ജോഷ്വാ മാത്യു, ഷിജി കെ. നായര്‍, ഇ. വേണു ഗോപാലന്‍, ജോസ് പ്രകാശ്, കൊപ്പല്‍ പ്രഭാകരന്‍, രവീന്ദ്രന്‍ ചൂരിത്തോട്, ജോണിക്കുട്ടി ജോസഫ്, പ്രമീള കെ. ഉച്ചില്‍, പി. വിനോദ് കുമാര്‍, എ.കെ. ശശാങ്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hakeem Kunnil against Govt.   < !- START disable copy paste -->

Post a Comment