Join Whatsapp Group. Join now!

സ്‌കൂളിന്റെ വികസനത്തിനായി 15 ലക്ഷം രൂപയുടെ പദ്ധതിയുമായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

പഠിച്ചിറങ്ങിയ സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 15 ലക്ഷത്തിന്റെ പദ്ധതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ Kerala, News, Education, School, Development, Project, Old Students, Charitable
കാസര്‍കോട്: (my.kasargodvartha.com 14.04.2018) പഠിച്ചിറങ്ങിയ സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 15 ലക്ഷത്തിന്റെ പദ്ധതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പഴയ സഹപാഠികളുടെ കൂട്ടായ്മയായ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് സ്‌കൂളിന്റെ വികസനത്തിന് കൈകോര്‍ത്തത്.

സ്‌കൂളിന്റെ 42-ാമത് വാര്‍ഷികാഘോഷ ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ബി.എ അഷ്റഫ് ബെദിര സംഭാവന ചെയ്ത ആധുനിക രീതിയിലുള്ള സ്റ്റേജ് പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ സ്‌കൂളിന് സമര്‍പ്പിച്ചു. ഒ.എസ്.എയുടെ കീഴിലുള്ള 'ക്ലാസ്മേറ്റ്സ് 76' നിര്‍മിച്ച ഹൈടെക് ലൈബ്രറി ഹാള്‍ ആദ്യാക്ഷരം പഠിപ്പിച്ച അബ്ദുര്‍ റഹ് മാന്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 1988 ബാച്ച് സംഭാവന ചെയ്ത കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമും നിസ്‌കാര മുറികളുടെ ഉദ്ഘാടനം ബെദിര ഖത്തീബ് അഹ് മദ് ദാരിമിയും നിര്‍വ്വഹിച്ചു.

വാര്‍ഷികാഘോഷ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മമ്മു ചാല സ്വാഗതം പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി, ജനറല്‍ സെക്രട്ടറി ബി.എ കുഞ്ഞഹമ്മദ്, ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ കുഞ്ഞ്, മുഹമ്മദ് മാണിമൂല, സ്വലാഹുദ്ദീന്‍ വലിയവളപ്പ്, ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Education, School, Development, Project, Old Students, Charitable, Development project for School by Old Students. < !- START disable copy paste -->

Post a Comment