എരിയാല്‍: (my.kasargodvartha.com 18.04.2018) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ എരിയാല്‍ കുളങ്കരയില്‍ നിര്‍മ്മിച്ച എ കെ കുഞ്ഞാലി സ്മാരക അംഗണ്‍വാടി ഈ മാസം 21ന് ശനിയാഴ്ച രാവിലെ 10മണിക്ക് നാടിന് സമര്‍പിക്കും. ഒരു നാടിന്റെ ഏറെ കാലത്തെ അഭിലാഷമാണ് പൂവണിയാന്‍ പോകുന്നത്. 30 വര്‍ഷത്തോളമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന അംഗണ്‍വാടി ഇടുങ്ങിയ പീടിക മുറിയിലായിരുന്നു 18 ഓളം കുട്ടികളുമായി പ്രവര്‍ത്തനം നടത്തിയിരുന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി നിലവില്‍ വന്നത് മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, വാര്‍ഡ് മെമ്പര്‍ സുമയ്യ നിസാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ചെലുത്തിയ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലവും തന്റെ പിതാവ് എ കെ കുഞ്ഞാലിയുടെ സ്മരണയ്ക്കായി പൊന്നും വിലയുളള തന്റെ മൂന്ന് സെന്റ് സ്ഥലം അംഗണ്‍വാടിക്ക് സൗജന്യമായി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്ന എ കെ ഇഖ്ബാല്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ അംഗണ്‍വാടിക്ക് സ്വന്തമായി കെട്ടിടം കണ്ടെത്താന്‍ സഹായകമായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായെത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ ഷിനൂന്‍, വാര്‍ഡ് മെമ്പര്‍ സുമയ്യ നിസാര്‍ എന്നിവരും പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Eriyal, A.K Kunhalikkutty, Memorial Anganvady, Mogral Puthur, Grama Panchayath, Kulangara, Anganvadi Inauguration, A.K Kunhalikkutty memorial Anganvady inauguration on 21st.