വിദ്യാനഗര്‍: (my.kasargodvartha.com 08.03.2018) ലോക വനിതാ ദിനത്തില്‍ കാസര്‍കോട് ഗവ. കോളേജ് എന്‍ എസ് എസ് യൂണിറ്റുകള്‍ ബ്ലഡ് ഡോണേര്‍സ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്ത് കുമാര്‍ രക്തദാനം നല്‍കി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അരവിന്ദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
ബ്ലഡ് ഡോണേര്‍സ് കേരള രക്ഷാധികാരി വേണു കയ്യൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ നൗഷാദ് കണ്ണംബള്ളി, സജിനി ഷെറി, മെഡിക്കല്‍ ഓഫീസര്‍ ശ്രുതി, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ദീപക്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് ചീഫ് പ്രോഗ്രാം ഓഫീസര്‍ സുജാത എസ് സ്വാഗതവും എന്‍ എസ് എസ് പ്രോഗ്രം ഓഫീസര്‍ ഡോ. ടി വിനയന്‍ നന്ദിയും പറഞ്ഞു.
ക്യാമ്പില്‍ 67 പെണ്‍കുട്ടികളടക്കം 98 പേര്‍ രക്തം ദാനം ചെയ്തു. ക്യാമ്പില്‍ ബ്ലഡ് ഡോണേര്‍സ് കേരള കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം കൂടിയായ സജിനി ഷെറി തന്റെ മുപ്പത്തിരണ്ടാം രക്തദാനം നിര്‍വ്വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Women's day; Blood donation camp conducted