Join Whatsapp Group. Join now!

കാടിനെ അറിയാന്‍ വനത്തിലിറങ്ങി 10 കിലോമീറ്റര്‍ സാഹസികയാത്ര നടത്തി വിദ്യാര്‍ത്ഥികള്‍

കാടിനെ അറിയാന്‍ വനത്തിലിറങ്ങി 10 കിലോമീറ്റര്‍ സാഹസികയാത്ര Kerala, News, Kasargod, Edaneer, Students Study tour conducted.
എടനീര്‍: (my.kasargodvartha.com 02.03.2018) കാടിനെ അറിയാന്‍ വനത്തിലിറങ്ങി 10 കിലോമീറ്റര്‍ സാഹസികയാത്ര നടത്തി വിദ്യാര്‍ത്ഥികള്‍. മുള്ളേരിയക്കടുത്ത് പരപ്പ കേരളാ സോഷ്യല്‍ ഫോറസ്റ്റ് വകുപ്പിന്റെ കീഴിലുള്ള വനത്തിയിലൂടെ എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സാഹസികയാത്ര നടത്തിയത്.


കാസര്‍കോട് ജില്ലാ സോഷ്യല്‍ ഫോറസ്റ്റ് വകുപ്പുമായി സഹകരിച്ച് 'കാടിനെ അറിയാന്‍' എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ സാഹസികയാത്ര നടത്തിയത്. രാവിലെ എട്ടു മണിക്ക് പരപ്പയിലെ നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നിന്നും ആരംഭിച്ച യാത്ര മയ്യള വഴി ബെള്ളിപ്പാടി വരെയുള്ള കാട്ടിലൂടെ നടന്ന് വൈകിട്ട് നാലിന് പരപ്പ തൂക്കുപാലത്തിനടുത്താണ് അവസാനിച്ചത്. തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികളാണ് സാഹസികയാത്രയില്‍ പങ്കെടുത്തത്.

പരിസ്ഥിതി പ്രവര്‍ത്തകനായ ഭാസ്‌കരന്‍ വെള്ളൂര്‍ യാത്രയിലുടനീളം വനം-വന്യജീവികളെയും, അവരുടെ ആവാസ വ്യവസ്ഥകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്ന് നേരിട്ട് കാടിനെ പരിചയപ്പെടുത്തി. കാട്ടിലെ നഗ്‌നസുന്ദരിയും പുലികേറാമരവുമായ വെണ്‍തേക്ക്, കാസര്‍കോടിന്റെ മരമായ കാസര്‍ക്ക (കാഞ്ഞിരം), കാട്ടിലെ തീനാളമായ ചമത (പ്ലാശ്), 3 തരം മരുത്, ചേരല്‍, താന്നി, ബട്ടര്‍സ് റൂട്‌സ് തുടങ്ങി 100 ല്‍ പരം മരങ്ങളെ നേരിട്ട് കണ്ടു. ഏഷ്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, മലയണ്ണാന്‍, കോഴിവേഴാമ്പല്‍, ഹില്‍മൈന തുടങ്ങിയവയുടെ ജീവിതരീതികള്‍ നേരിട്ട് പഠിച്ചു.


പരപ്പക്കാടുകളില്‍ ആനകള്‍, പുലികള്‍, കാട്ടുപന്നികള്‍ സര്‍വ്വസാധാരണമാണ്. കാട്ടിലെ നിശബ്ദതയില്‍ പക്ഷി-മൃഗാദികളുടെയും, ഇലപൊഴിയുന്നതുമായ നിരവധി പ്രകൃതി ശബ്ദങ്ങള്‍ കേട്ടും അനുഭവിച്ചും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞു. ഗ്വാളിമുഖത്തിനടുത്തുള്ള പരപ്പയിലെ തൂക്കുപാലത്തിനരികിലുള്ള പയസ്വിനി പുഴയോരം ശുചീകരിച്ചു. പുഴയുടെ പല സ്ഥലങ്ങളിലും ജലസേചനത്തിനായി പമ്പുകള്‍ ഉപയോഗിക്കുന്നത് വെള്ളം വറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിദ്യാര്‍ത്ഥികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. സെക്ഷന്‍ സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രോഗ്രാം ഓഫീസര്‍ എന്‍ ഹരീഷ, ഐ കെ വാസുദേവന്‍, കെ പ്രവീണ്‍കുമാര്‍, എം കെ ദീപ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കാട്ടിലൂടെ സഞ്ചരിച്ചു.

Kerala, News, Kasargod, Edaneer, Students Study tour conducted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Edaneer, Students Study tour conducted.

Post a Comment