Join Whatsapp Group. Join now!

വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും മദ്യം വാങ്ങാന്‍ പറഞ്ഞയക്കുകയും ചെയ്തതായി പരാതി; പോലീസ് കേസെടുത്തു

വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും മദ്യം വാങ്ങാന്‍ Kerala, News, Badiyadukka, Kasargod, Student, Student forced to drink alcohol; Police case registered.
ബദിയടുക്ക: (www.kasargodvartha.com 15.03.2018) വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും മദ്യം വാങ്ങാന്‍ പറഞ്ഞയക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംബഡാജെ ഒടമ്പളയിലെ കേശവ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരനെയാണ് കേശവ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചത്.

Kerala, News, Badiyadukka, Kasargod, Student, Student forced to drink alcohol; Police case registered.

ബീവറേജിലേക്ക് മദ്യം വാങ്ങാന്‍ അയക്കുകയും മറ്റൊരാള്‍ക്ക് സ്ഥിരമായി മദ്യം എത്തിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. കുട്ടിയില്‍ സ്വഭാവദൂഷ്യം ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ പ്രദേശത്തെ സ്‌കൂളില്‍ നിന്ന് മാറ്റി കര്‍ണാടക കല്ലടുക്കയിലെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ അവധിയില്‍ നാട്ടിലെത്തിയ വിദ്യാര്‍ത്ഥി വീണ്ടും കേശവക്കൊപ്പം കൂടി. ഇതോടെ രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിയെ പരവനടുക്കം ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ കുട്ടി സ്വഭാവദൂഷ്യം കാട്ടുന്നതായി ജുവനൈല്‍ ഹോം അധികൃതര്‍ ബദിയടുക്ക പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബദിയടുക്ക പൊലീസ് വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊഴിയെടുക്കുകയും കുട്ടിയെ കേശവ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തുകയുമായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേശവക്കെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Badiyadukka, Kasargod, Student, Student forced to drink alcohol; Police case registered.

Post a Comment