Join Whatsapp Group. Join now!

പടച്ചോന്റെ സലാമത്ത്

കോയമ്മ തങ്ങളുടെ ബീബിക്ക് പന്ത്രണ്ടാം പ്രസവ നോവ്. നാട്ടില്‍ കാട്ടുതീ പോലെ Article, Family, Natives, Doctor, Salvation of allah.
എ.ബെണ്ടിച്ചാല്‍

(my.kasargodvartha.com 27.03.2018) കോയമ്മ തങ്ങളുടെ ബീബിക്ക് പന്ത്രണ്ടാം പ്രസവ നോവ്. നാട്ടില്‍ കാട്ടുതീ പോലെ വാര്‍ത്ത പടര്‍ന്നു. അയല്‍വാസികളും, കുടുംബക്കാരുമായി കോയമ്മ തങ്ങളുടെ വീട് നിറഞ്ഞു കവിഞ്ഞു. നഫീസത്ത് മാലയുടെയും ,മുഹ് യദ്ദീന്‍ മാലയുടെയും, ബദര്‍ മാലയുടെയും താളം അന്തരീക്ഷം ഏറ്റു പാടി. പ്രസവ നോവ് തുടങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞു. പ്രസവം നടന്നില്ല. പെണ്ണുങ്ങള്‍ തലയില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. 'ഇതെന്ത് കുദറത്ത് റബ്ബെ 'കോയമ്മ തങ്ങള്‍ തലപ്പാവ് മടിയില്‍ വെച്ച് കൊണ്ട് പറഞ്ഞു: ''പടച്ചോന്‍ സലാമത്താകും' തങ്ങളുടെ വാക്കാണ് നാട്ടില്‍ അന്തിമം. ഏതുതരം രോഗത്തിനും കോയമ്മ തങ്ങളുടെ നൂലും വെള്ളവും ആണ് നാട്ടുകാര്‍ക്ക് ഔഷധം.

Article, Family, Natives, Doctor, Salvation of God.

ഓടിക്കിതച്ചെത്തിയ പാറു അമ്മ ഹമീദിനോട് പറഞ്ഞു: 'മോനെ, നിവിയ്യം പോയിറ്റ് ഞമ്മളെ ബഷീര്‍ ഡോക്ടറെ ഒന്ന് കൂട്ടിറ്റ് വന്നെ 'ഓട്ടത്തിനും, ചാട്ടത്തിനും, നീന്തലിനും പേരുകേട്ട ഹമീദ് ചുട്ടുപഴുത്ത മണ്‍പാതയിലൂടെ കല്ലുകളെയും, മുള്ളുകളേയും വകവെക്കാതെ ഒട്ടകപ്പക്ഷിയെ പോലെ ഏഴ് കിലോമീറ്റര്‍ ദൂരത്തേക്ക് ഒറ്റ ഓട്ടം. ബഷീര്‍ ഡോക്ടരുടെ ബുള്ളറ്റ് ബൈക്കിന്റെ ശബ്ദം ദൂരെ നിന്നെ കേട്ട നാട്ടുകാര്‍ അന്തം വിട്ട പെരുച്ചാഴികളെ പോലെ നോക്കി നിന്നു. കൂട്ടത്തില്‍ ചിലരുടെ പിറുപിറുപ്പ്: ' ഡോക്ടര്‍ ഹിന്ദുവോ മുസ്ലിമോ? 'മുസ്ലിമാണെന്നറിഞ്ഞപ്പോള്‍ പിറുപിറുത്തവരുടെ നാക്ക് ഉള്ളിലേക്ക് വലിഞ്ഞു. കോയമ്മ തങ്ങളുടെ ഭാര്യ കിടക്കുന്ന മുറിയില്‍ കയറിയ ഡോക്ടര്‍ ബഷീര്‍ ഒരു മണിക്കൂര്‍
നേരത്തെ കഠിന പ്രയത്‌ന ഫലം! രണ്ട് ആണ്‍കുട്ടികള്‍ !കോയമ്മ തങ്ങള്‍ മൊട്ടത്തല തടവികൊണ്ട് പറഞ്ഞു: പടച്ചോന്‍ സലാമത്താക്കി!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Family, Natives, Doctor, Salvation of God.

Post a Comment