മംഗളൂരു: (my.kasargodvartha.com 12.03.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലും പ്രക്ഷോഭങ്ങള്‍ തുടങ്ങുന്നു. എസ്‌കെഎസ്എസ്എസ്എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.
അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുക, കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, കേസില്‍ നീതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 16 ന് വൈകുന്നേരം നാല് മണിക്ക് മംഗളൂരു ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്കു മാര്‍ച്ചും മൂന്നാംഘട്ട സമര പ്രഖ്യാപനവും നടക്കും.
മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അബ്ദുല്ല മൗലവി മരണപ്പെട്ട് എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയും, കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും അന്വേഷണം ഇഴയുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.
Keywords: Kerala, News, Mangaluru, Qazi Case, CM Abdulla Moulavi, Death, Mysterious death, Protest, Qazi case: Protest will be conducted in south Canara dist.