Join Whatsapp Group. Join now!

പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 13ന് തുടങ്ങും

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം 13 മുതല്‍ 16 വരെ നടക്കുമെന്ന് ക്ഷേത്ര ഭരണ News, Kerala, Palakunnu, Temple fest, Fire force, Ambulance, Police
കാസര്‍കോട്: (my.kasargodvartha.com 10/03/2018) പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം 13 മുതല്‍ 16 വരെ നടക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13ന് രാത്രി ഒമ്പത് മണിക്ക് ഭണ്ഡാര വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. പത്ത് മണിക്ക് ശുദ്ധി കര്‍മ്മങ്ങള്‍, കലശാട്ട് രാത്രി 12.30 ന് കൊടിയേറ്റം. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ് യുഎഇ കമ്മിറ്റിയുടെയും വകയായി ആചാരവെടിക്കെട്ട്.

14 ന് ഭൂതബലി ഉത്സവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് വെടിത്തറക്കാല്‍ ശ്രീ ത്രയംബകേശ്വര ഭജന സമിതിയുടെ ഭജന. നാല് മണിക്ക് ലളിതാ സഹസ്രനാമ പാരായണം. 6.30ന് സന്ധ്യാ ദീപം, കലശാട്ട്. രാത്രി എട്ട് മണിക്ക് ഭൂതബലിപ്പാട്ട്. ഒമ്പത് മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. പുലര്‍ച്ചെ 4.30 ന് ഭൂതബലി ഉത്സവം.

15 ന് താലപ്പൊലി ഉത്സവം. രാവിലെ ഏഴ് മണിക്ക് ഉത്സവ ബലി. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് പാറക്കട്ട ശ്രീ മുത്തപ്പ മഹിള ഭക്ത വൃന്ദയുടെ ഭജന. നാല് മണിക്ക് ലളിതാ സഹസ്ര നാമ പാരായണം. എട്ട് മണിക്ക് പൂരക്കളി.
10.30 ന് ബ്രദേര്‍സ് പാലക്കുന്നിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സിനിമാ പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ലൈവ് മ്യൂസിക് ഷോ.

News, Kerala, Palakunnu, Temple fest, Fire force, Ambulance, Police ,Palakunnu bhagavathi temple fest will started on 13

16ന് ആയിരത്തിരി മഹോത്സവം. രാവിലെ ഏഴ് മണിക്ക് ഉത്സവ ബലി. രണ്ട് മണിക്ക് ഭജന. നാല് മണിക്ക് ലളിതാ സഹസ്ര നാമ പാരായണം. രാത്രി 10.30 ന് ഉദുമ പടിഞ്ഞാര്‍, 11.30 ന് പള്ളിക്കര തണ്ണീര്‍പ്പുഴ, 12.30ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര യു.എ.ഇ. കമ്മിറ്റി, 1.30 ന് അണിഞ്ഞ തെക്കില്‍ പെരുമ്പള എന്നീ പ്രദേശക്കാരുടെ തിരുമുല്‍ ക്കാഴ്ച സമര്‍പ്പണങ്ങള്‍ നടക്കും. കാഴ്ച സമര്‍പ്പണത്തിനു ശേഷം അതാത് കാഴ്ചാ കമ്മിറ്റികള്‍ വക ആചാരവെടിക്കെട്ട് പ്രയോഗം ഉണ്ടാകും.

പുലര്‍ച്ചെ 2.30 ന് ഉത്സവ ബലിക്കു ശേഷം നാലു മണിക്ക് ആയിരത്തിരി ഉത്സവം. 17 ന് രാവിലെ കൊടിയിറക്കത്തോടെ ഉത്സവ സമാപനവും ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തും നടക്കും.

ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 16ന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ച വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസ്സുകളും പ്രത്യേക സര്‍വ്വീസ് നടത്തും. 16, 17 തീയതികളില്‍ മംഗലാപുരം നാഗര്‍കോവില്‍ പരശുരാം എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ മംഗലാപുരം എക്‌സ്പ്രസ്, മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ പ്രത്യേകം സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഭരണി മഹോത്സവത്തിന്റെ ക്രമസമാധാന ചുമതലകള്‍ക്കും മറ്റുമായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് ജില്ലാ പൊലീസ് നേതൃത്വം തയ്യാറെടുത്തു കഴിഞ്ഞു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, വൈസ് പ്രസിഡണ്ടുമാരായ പി പി ചന്ദ്രശേഖരന്‍, പാത്തിക്കാല്‍ കൃഷ്ണന്‍, സെക്രട്ടറി ബാലകൃഷ്ണന്‍ പാക്കം സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Palakunnu, Temple fest, Fire force, Ambulance, Police ,Palakunnu bhagavathi temple fest will started on 13

Post a Comment