Join Whatsapp Group. Join now!

ഒ എന്‍ വി മെമ്മോറിയല്‍ കോപറേറ്റീവ് കോളജില്‍ മഹാകവിക്ക് കാവ്യാര്‍ച്ചന

മലയാളത്തിന്റെ കാവ്യതേജസ് മഹാകവി ഒ എന്‍ വി കുറുപ്പിന്റെ പേരില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ഒ എന്‍ വി മെമ്മോറിയല്‍ കോപറേറ്റീവ് കോളജില്‍ Kerala, News, Mulleria, ONV Memmorial College
മുള്ളേരിയ: (my.kasargodvartha.com 01.03.2018) മലയാളത്തിന്റെ കാവ്യതേജസ് മഹാകവി ഒ എന്‍ വി കുറുപ്പിന്റെ പേരില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ഒ എന്‍ വി മെമ്മോറിയല്‍ കോപറേറ്റീവ് കോളജില്‍ സംഘടിപ്പിച്ച ഒ എന്‍ വി അനുസ്മരണ പരിപാടികള്‍ യുവകവിയും അധ്യാപകനുമായ വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു.


ഒ എന്‍ വി യുടെ പ്രശസ്തമായ കവിതകളും ഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുള്ളേരിയ ഐ ടി കോപറേറ്റീവ് സൊസൈറ്റി സെക്രട്ടറി എന്‍ ശൈലജ, കന്നട വിഭാഗം ലക്ചര്‍ കെ സുബ്രമണ്യ ഭട്ട് എന്നിവര്‍ പ്രസംഗിച്ചു. മലയാള വിഭാഗം ലക്ചര്‍ കെ സജിത സ്വാഗതവും എം ഗീതാകുമാരി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mulleria, ONV Memmorial College.

Post a Comment