കാസര്‍കോട്:(my.kasargodvartha.com 29/03/2018) ദേശീയപാത വികസനം മൂലം കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ 13 കേന്ദ്രങ്ങളില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു. കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുക, ഷിഫ്റ്റിംഗ് ചാര്‍ജ്ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നിരവധി പേര്‍ ധര്‍ണയില്‍ പങ്കെടുത്തു. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹ് മദ് ഷരീഫ് നിര്‍വഹിച്ചു. കാസര്‍കോട്ട് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ചെര്‍ക്കളയില്‍ ബി.എം ഷരീഫിന്റെ അധ്യക്ഷതയില്‍ എ.എ അസീസ് ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍പുത്തൂരില്‍ ഹമീദ് അരമനയുടെ അധ്യക്ഷതയില്‍ പൈക്ക അബ്ദുല്ല കുഞ്ഞിയും നായന്മാര്‍മൂലയില്‍ അഷ്റഫ് സുല്‍സണിന്റെ അധ്യക്ഷതയില്‍ ടി.എ ഇല്യാസും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Merchants association, Dharna, National highway, National Highway Development; Merchants association protested