Join Whatsapp Group. Join now!

പോലീസിന്റെ ഇരട്ട നീതി അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

ജില്ലയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Kerala, News, Kasargod, Police, Muslim league.
കാസര്‍കോട്: (my.kasargodvartha.com 12.03.2018) ജില്ലയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാനേതൃയോഗം ആരോപിച്ചു. സി.പി.എം, ബി.ജെ.പി സംഘര്‍ഷം നടന്ന കുമ്പള ബംബ്രാണയിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുകയാണ് ചെയ്തത്. ഡി.വൈ.എഫ്.ഐ ഓഫീസിന് തീവെച്ചെന്നാരോപിച്ച് പിടികൂടിയ നാല് പേരില്‍ രണ്ട് ആള്‍ സി.പി.എം പ്രവര്‍ത്തകരായതിനാല്‍ വിട്ടയക്കുകയും മറ്റു രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത പോലീസ് ഇരട്ടനീതിയാണ ്‌നടപ്പിലാക്കിയത്. ജില്ലയിലെ ചില പോലീസ് സ്‌റ്റേഷനുകള്‍ സി.പി.എം ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.


കുമ്പള, കാഞ്ഞങ്ങാട് പോലീസ് സ്‌റ്റേഷനുകളില്‍ സി.പി.എം, ബി.ജെ.പി കക്ഷികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിരപരാധികളായ പാര്‍ട്ടിപ്രവര്‍ത്തകരെ വേട്ടയാടി കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസീമിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലയിലെ കഞ്ചാവ്, ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ലീഗ് ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, എം.എസ്.മുഹമ്മദ് കുഞ്ഞി, എസ്.എ.എം ബഷീര്‍, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ , പി.എം മുനീര്‍ഹാജി, മൂസ ബി.ചെര്‍ക്കള എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Police, Muslim league, Muslim league against police.

Post a Comment