Join Whatsapp Group. Join now!

ജൂനിയര്‍ റെഡ്‌ക്രോസ് വിഷയത്തില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നു: എംഎസ് എഫ്

ജൂനിയര്‍ റെഡ്‌ക്രോസ് പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും Kerala, News, Kasargod, Kanhangad, MSF, MSF protested in front of DMO Office.
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.03.2018) ജൂനിയര്‍ റെഡ്‌ക്രോസ് പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്നും ഇതിനു പരിഹാരം കാണാത്ത സര്‍ക്കാറിന്റെ വഞ്ചനാപരമായ നിലപാട് തിരുത്തണമെന്നും എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു. ജൂനിയര്‍ റെഡ് ക്രോസ് എത്രയും വേഗം പരീക്ഷ നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നും ഇത് സര്‍ക്കാറിന്റെ ഒരു ഔദാര്യമല്ലെന്നും മൂന്ന് വര്‍ഷം പ്രയത്‌നിച്ച സാമൂഹ്യ പ്രതിബന്ധതയുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും, പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി എം എസ് എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Kerala, News, Kasargod, Kanhangad, MSF, MSF protested in front of DMO Office.


സര്‍ക്കാറിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡി.എം.ഒ. ഓഫീസ് എം എസ് എഫ് ഉപരോധിച്ചു. ഉപരോധത്തിന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി, മുന്‍സിപ്പല്‍ പ്രസിഡണ്ട് ഹസന്‍ പടിഞ്ഞാര്‍, ജാബിര്‍ ചിത്താരി, സജാദ്, സഫാദ്, മുസമ്മില്‍, ഫഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kanhangad, MSF, MSF protested in front of DMO Office.

Post a Comment