Join Whatsapp Group. Join now!

മഅ്ദനിക്ക് നീതി നല്‍കണം; ജില്ലാകേന്ദ്രങ്ങളില്‍ പി ഡി പി ഉപവാസസമരം നടത്തി

അബ്ദുല്‍ നാസിര്‍ മഅ്ദനിയുടെ കേസില്‍ സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുക, ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുക Kerala, News, PDP, Abdul Nasar Madani, Protest
കൊച്ചി: (my.kasargodvartha.com 01.03.2018) അബ്ദുല്‍ നാസിര്‍ മഅ്ദനിയുടെ കേസില്‍ സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുക, ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി ഡി പി സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളില്‍ ഉപാവാസ സമരം നടത്തി. വിചാരണ അനന്തമായി നീട്ടികൊണ്ടുപോയി മഅ്ദനിയുടെ പൗരാവകാശത്തെ തടയാനുള്ള നീക്കത്തെ ഉപവാസസമരത്തില്‍ പങ്കടുത്ത പ്രമുഖര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.


മഅ്ദനിക്ക് ഭരണഘടന നല്‍കുന്ന അവകാശവും സ്വാതന്ത്യവും ലഭ്യമാക്കണം. വൈകിലഭിക്കുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണ്. രോഗബാധിതനായ ഒരാള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ മഅ്ദനിക്ക് നിഷേധിക്കുകയാണ്. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും സംഘടനകളുടെയും ഇടപെടലും സമ്മര്‍ദവും ആവശ്യമാണ്. കോട്ടയത്ത് ഗാന്ധിസ്‌ക്വയറില്‍ യാക്കോബായ സഭ നിരണം ഭദ്രാസിപന്‍ മാര്‍കുറിലോസ്തിരുമേനി ഉദ്്ഘാടനം ചെയ്തു.

മലപ്പുറത്ത് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പലോട് രവിയും എറണാകുളത്ത് ജസ്റ്റിസ് ഷംസുദ്ദീനും കോഴീക്കോട് ഗ്രോ വാസുവും ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-സാമൂഹ്യ- മനുഷ്യാവകാശ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ ജില്ലകളില്‍ നടന്ന ഉപവാസ സമരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, PDP, Abdul Nasar Madani, Protest.

Post a Comment