Join Whatsapp Group. Join now!

കുമ്പള കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുല്ലാഹി ഉദയാസ്തമന ഉറൂസിന് ഞായറാഴ്ച തുടക്കമാകും

കുമ്പള കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുല്ലാഹിയുടെ പേരിലുള്ള ഉറൂസിന് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ Kerala, News, Kumbala Kannur Panamboor Seethi Valiyullahi Udayasthamana Uroos Starts on Sunday
കാസര്‍കോട്: (my.kasargodvartha.com 23.03.2018) കുമ്പള കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുല്ലാഹിയുടെ പേരിലുള്ള ഉറൂസിന് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് കെ എസ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. ടി കെ കുഞ്ഞാമുഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടിന് മതപ്രഭാഷണ പരമ്പര കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്്ല്യാര്‍ ഉദ്ഘാടനം ചെയ്യും.

കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ദേവര്‍ശോല അബ്ദുല്‍ സലാം മുസ്്ല്യാര്‍ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ സിറാജുദ്ദീന്‍ ദാരിമി കക്കാട്, നിസാമുദ്ദീന്‍ അസ്്ഹരി അല്‍ഖാസിമി കുമ്മനം, ലുക്മാനുല്‍ ഹക്കീം സഖാഫി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, നൗഫല്‍ സഖാഫി കളസ, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സി എ അബ്ദുര്‍ റഷീദ് കാമില്‍ സഖാഫി, അബൂബക്കര്‍ സിദ്ദീഖ് അല്‍ അസ്്ഹരി, വഹാബ് നഈമി കൊല്ലം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കൂറ്റമ്പാറ അബ്ദുര്‍ റഹ്് മാന്‍ ദാരിമി, പേരോട് അബ്ദുര്‍ റഹ്് മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ഏപ്രില്‍ ഏഴിന് സമാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. ഖലീല്‍ ഹുദവി അല്‍മാലികി കല്ലായം പ്രഭാഷണം നടത്തും. കെ എസ് അലി തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. എട്ടിന് രാവിലെ സുബഹി നിസ്‌കാരാനന്തരം മൗലീദ് പാരായണവും അന്നദാനവും നടക്കും.

കണ്ണൂര്‍ ജമാഅത് ഖത്തീബ് സിഎ അബ്ദുല്‍ റഷീദ് കാമില്‍ സകാഫി
ഉറൂസ് കമിറ്റി ചെയര്‍മാന്‍ ടികെ കുഞ്ഞാമു ഹാജി
കണ്‍വീനര്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ട്രഷറര്‍ എസ്എ ഇസ്മായില്‍ ഹാജി,
ജമാഅത് പ്രസിഡണ്ട് ടികെ അബ്ദുല്ല ഹാജി, സെക്രട്ടറി എന്‍ബി അഷ്‌റഫ് ,
ജമാഅത് ട്രഷര്‍ എസ്എ അബ്ബാസ് ഹാജി, പബ്ലിസിറ്റി ചെയര്‍മാന്‍ ടികെ ജാഫര്‍ , കണ്‍വീനര്‍ അബ്ദുല്ല കുന്നില്‍ ,ഉറൂസ് കമിറ്റി വൈസ് ചെയര്‍മാന്‍ ജമാഅത് ജോയിന്‍ സെക്രട്ടറി സബ് കമ്മിറ്റി ഭാരവാഹികള്‍
തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 Kerala, News, Kumbala Kannur Panamboor Seethi Valiyullahi Udayasthamana Uroos Starts on Sunday


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kumbala Kannur Panamboor Seethi Valiyullahi Udayasthamana Uroos Starts on Sunday
< !- START disable copy paste -->

Post a Comment