Join Whatsapp Group. Join now!

'മനുഷ്യ സ്‌നേഹത്തിലൂടെ നാഥന്റെ പ്രീതി നേടാം'

മനുഷ്യ മനസ്സുകള്‍ തമ്മിലുള്ള അനൈക്യം മനുഷ്യശരീരത്തെ തന്നെ നശിപ്പിക്കുമെന്നും മനുഷ്യ സ്‌നേഹത്തിലൂടെയും പരസ്പര സൗഹാര്‍ദങ്ങളിലൂടെയും മാത്രമേ സൃഷാടാവിന്റെ പ്രീതിGulf, News, Koppa Meet- 2018 conducted
ദുബൈ: (my.kasargodvartha.com 18.03.2018) മനുഷ്യ മനസ്സുകള്‍ തമ്മിലുള്ള അനൈക്യം മനുഷ്യശരീരത്തെ തന്നെ നശിപ്പിക്കുമെന്നും മനുഷ്യ സ്‌നേഹത്തിലൂടെയും പരസ്പര സൗഹാര്‍ദങ്ങളിലൂടെയും മാത്രമേ സൃഷാടാവിന്റെ പ്രീതി നേടാനാവുകയുള്ളൂവെന്നും പ്രവാസി ഭാരത് അവാര്‍ഡ് ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് താമരശ്ശേരി അഭിപ്രായപ്പെട്ടു.

കോപ്പ മീറ്റ് -2018 സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഷ്‌റഫ്. മനസുകളുടെ പിരിമുറുക്കങ്ങളാണ് ആധുനിക മനുഷ്യനെ നിത്യരോഗികളാക്കുന്നത്. ഹൈപ്പര്‍ ടെന്‍ഷനെന്നും പ്രമേഹമെന്നൊക്കെ വൈദ്യശാസ്ത്രം അതിനെ പേരിട്ടുവിളിക്കുന്നു. ഇതിന്റെയൊക്കെ മുഖ്യകാരണം മാനസികമായ അസ്വസ്ഥതകള്‍ തന്നെയാണ്. മനുഷ്യനെ മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരായും നാം കാണുന്നു. പരസ്പരം ഇഴകിചേര്‍ന്ന് സ്‌നേഹവും സൗഹാര്‍ദവും പങ്കുവെച്ചുകൊണ്ട് നല്ലൊരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാം. കോപ്പ നിവാസികളായ പ്രവാസികള്‍ ഇത്തരം കൂട്ടായ്മയൊരുക്കി മാതൃക കാട്ടുമ്പോള്‍ മറ്റെല്ലാ സംഘടനകളും കൂട്ടായ്മകളും ഇത്തരം സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും അഷ്‌റഫ് പറഞ്ഞു.

പ്രോഗ്രാം ചെയര്‍മാന്‍ അബൂബക്കര്‍ മസ്‌കം സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. വ്യാവസായികളെയും, പഴയ കാല പ്രവാസികളെയും മുഖ്യാതിഥിയായി പങ്കെടുത്ത സലാം കന്യപ്പാടി ഉപഹാരം നല്‍കി ആദരിച്ചു. ഫൈസല്‍ പട്ടേല്‍, നൗഷാദ് ബായിക്കര, റഊഫ് സൈഫ് ടെല്‍, നൂറുദ്ദീന്‍ കോപ്പ, ഖാദര്‍ കെ എച്ച്, ഹമീദ് എം എസ്, ഹബീബ്, റഷീദ് പട്ട, ഹമീദ് കിനത്തിങ്കര, അഷ്റഫ് എസ് പി നഗര്‍, ഷാഫി കൊല്ലമ്പാടി, കാസിം കോപ്പ, അഷ്റഫ് കെ എം, ഇബ്രാഹിം കോടിയല്‍, റഫീഖ് കറാമ, ശിഹാബ് അബൂദാബി, ജബ്ബാര്‍ കന്നിക്കാട്, ഖാലിദ് കന്നിക്കാട്, ഹാരിസ് കടമ്പട്ട, ഖാലിദ് നൈഫ് റോഡ്, ഷബീര്‍, ഷഹല്‍ മസ്‌കം, ആഷിഖ് ബഹ്റൈന്‍, ലുഖ്മാന്‍ ഹക്കീം എന്നിവര്‍ സംബന്ധിച്ചു. സുഹൈല്‍ കോപ്പ സ്വാഗതവും മനാഫ് ബി എ സ് നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് നടന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ കോപ്പ സുല്‍ത്താന്‍ ചാമ്പ്യന്മാരായി. കോപ്പ ബ്ലാസ്റ്റേഴ്സ് റണ്ണര്‍ അപ്പായി.

< !- START disable copy paste -->

Post a Comment