Join Whatsapp Group. Join now!

ജസീമിന്റെ ദുരൂഹമരണം; ആക്ഷന്‍ കമ്മിറ്റി സമരം എട്ട് ദിവസം പിന്നിട്ടു, കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ സമപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് Kerala, News, Jaseem's death; Strike in 8th day
മേല്‍പറമ്പ്: (my.kasargodvartha.com 26.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി മേല്‍പറമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം എട്ടാം ദിവസം പിന്നിട്ടതോടെ ജനപിന്തുണയേറുന്നു. എട്ടാം ദിവസമായ തിങ്കളാഴ്ച കെപിസിസി പ്രസിഡണ്ട് എംഎം ഹസന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ സമരത്തിന് പുതിയ മുഖമാണ് ഉണ്ടായിരിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുള്ളവരാണ് ഓരോ ദിവസവും സമരപ്പന്തലില്‍ സത്യഗ്രഹമിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ ബഷീര്‍ കുന്നരിയത്തും മകന്‍ നിയാസ് കുന്നരിയത്തുമാണ് തിങ്കളാഴ്ച സത്യഗ്രഹമനുഷ്ടിച്ചത്. കെപിസിസി പ്രസിഡണ്ട് എംഎം ഹസനോടൊപ്പം കെപിസിസി മെമ്പര്‍ പി. ഗംഗാധരന്‍ നായര്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, നിസാര്‍ പാദൂര്‍, ജസീമിന്റെ പിതാവ് ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാരുണ്യം കളനാട് ഉള്‍പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികളും ഐക്യദാര്‍ഡ്യവുമായി സമരപ്പന്തലിലെത്തി.


< !- START disable copy paste -->

Post a Comment