Join Whatsapp Group. Join now!

ലഹരി ബോധവല്‍ക്കരണ ക്ലാസും തുറന്ന സംവാദവും സംഘടിപ്പിച്ചു

ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനായി 'സമൂഹത്തെ സംരക്ഷിക്കൂ' എന്ന പ്രമേഹവുമായി Kerala, News, Kasargod, Drug awareness class conducted in Uliyathadukka.
ഉളിയത്തടുക്ക: (my.kasargodvartha.com 19.03.2018) ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനായി 'സമൂഹത്തെ സംരക്ഷിക്കൂ' എന്ന പ്രമേഹവുമായി ലഹരി വിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ലഹരി ബോധവല്‍ക്കരണ ക്ലാസും തുറന്ന സംവാദവും സംഘടിപ്പിച്ചു. ഉളിയത്തടുക്ക എസ്.പി. നഗറില്‍ നടന്ന പരിപാടി കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ജനങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടി നല്‍കി. ബോധവല്‍ക്കരണ ക്ലാസ് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ജി രഘുനാഥന്‍ നിയന്ത്രിച്ചു. പരിപാടിയില്‍ സക്കരിയ ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു. സയ്യദ് പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്താഖ് ദാരിമി പ്രതിജ്ഞ ചൊല്ലികൊടുത്തു.


കാസര്‍കോട് എസ് ഐ അജിത്ത് കുമാര്‍, രവീന്ദ്രന്‍, രാജീവന്‍ നമ്പ്യാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സക്കരിയ മുട്ടത്തോടി, രാധാകൃഷ്ണന്‍, യു. സഹദ് ഹാജി, സിദ്ദീഖ് കെ.എം, അബ്ദുര്‍ റസാഖ് ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, ജലീല്‍ മുട്ടത്തൊടി, ഹനീഫ് മൗലവി, ഹുസൈന്‍ മുട്ടതോടി, റഫീഖ് മൗലവി, സിദ്ദീഖ് കെ.എം, മുനീര്‍ സഅദി, ഇസ്മാഈല്‍ നാഷണല്‍ നഗര്‍, ബാലകൃഷ്ണ അഗ്ഗിത്തായ, അഡ്വ. ജലീല്‍, ഇല്യാസ് മാസ്റ്റര്‍, ഹസൈനാര്‍ നുള്ളിപ്പാടി, അലി സഖാഫി, അബ്ബാസ് ഹാജി എന്നിവര്‍ സംസാരിച്ചു.

സിദ്ദീഖ് എസ് പി നഗര്‍, ഷാഫി, അബ്ദുല്‍ സമദ്, ഹാരിസ് കോപ്പ, മജീദ്, അഷ്‌റഫ്, ഹാഷിം തങ്ങള്‍, റിയാസ്, മിര്‍ഷാദ്, അസ്ഹര്‍, ഇല്ല്യാസ്, സിദ്ദീഖ് ഇസ്സത്ത് നഗര്‍, അലി റഊഫ്, ഹുസൈന്‍ ഇസ്സത്ത് നഗര്‍, ഹാരിസ് ഉളിയത്തടുക്ക, ഹംസ ഉളിയത്തടുക്ക, മജീദ് പുളിക്കൂര്‍, മുനീര്‍ കിംങ്, യൂസുഫ്, സ്വലാഹുദ്ദീന്‍, റഫീഖ് ചൈന, ഹാരിസ് കെ.കെ പുറം, കരീം ഉളിയത്തടുക്ക, ഹമീദ് മളംഗള, ഷക്കീല്‍ ഇസ്സത്ത് നഗര്‍, ഹാഷിഫ് എസ് പി നഗര്‍, നിഷാദ്, സഅദ് എന്നിവര്‍ നേതൃത്വം നല്‍കി. ഇബ്രാഹിം കരിമ്പള നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Drug awareness class conducted in Uliyathadukka.

Post a Comment